Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅക്ഷയ സംരംഭക...

അക്ഷയ സംരംഭക തെരഞ്ഞെടുപ്പ്: ഇന്റര്‍വ്യൂ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 24, 25, 26 തീയതികളില്‍ ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തും. ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് നേടിയ ആദ്യ 10 പേരെ വീതമാണ് പരിഗണിക്കുക. ഹാൾ ടിക്കറ്റുകള്‍ അയച്ചുതുടങ്ങി. ഈ മാസം 20 വരെ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ അക്ഷയ ജില്ല പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322706, 2322708. ----------- ഓപറേഷന്‍ സൈലന്‍സുമായി മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട: വാഹനങ്ങളിലെ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍, തീവ്ര പ്രകാശമുള്ള ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്, ഘടനപരമായ മാറ്റങ്ങള്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കെതിരെ ഓപറേഷന്‍ സൈലന്‍സ് എന്നപേരില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എ.കെ. ദിലു അറിയിച്ചു. ഇതുസംബന്ധിച്ച് പരാതി സ്വീകരിക്കുന്നതിന്​ തിരുവല്ല ആര്‍.ടി ഓഫിസിലെ എ.എം.വി.ഐ ബി. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അനധികൃത ആള്‍ട്ടറേഷന്‍ നടത്തിയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ (മൊബൈല്‍ നമ്പര്‍: 9188961003), നോഡല്‍ ഓഫിസര്‍ (മൊബൈല്‍ നമ്പര്‍: 9961474950) എന്നിവർക്ക്​ വാട്സ്ആപ് സന്ദേശമായി അയക്കാം. -------- വനിത കമീഷന്‍ സിറ്റിങ്​ നാളെ പത്തനംതിട്ട: വനിത കമീഷന്‍ സിറ്റിങ്​ ബുധനാഴ്ച രാവിലെ 10ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story