Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:37 AM IST Updated On
date_range 15 Feb 2022 5:37 AM ISTരാജമ്മക്ക് വീടൊരുങ്ങുന്നു
text_fieldsbookmark_border
പന്തളം: സ്വന്തം വീട്ടിൽ അന്തിയുറങ്ങുകയെന്ന രാജമ്മയുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്. നോട്ടീസ് പതിച്ച് ജപ്തി നടപടികൾ നടപ്പാക്കാനെത്തിയ ബാങ്ക് അധികൃതർതന്നെ മുൻകൈയെടുത്താണ് പന്തളം തോന്നല്ലൂർ ഇളശ്ശേരിൽ രാജമ്മയും സഹോദരങ്ങളായ കൃഷ്ണനും രാജിക്കും വീടുവെച്ചുനൽകുന്നത്. ബാങ്ക് ജീവനക്കാർക്കൊപ്പം നല്ല മനസ്സുകൾകൂടെ ചേർന്നപ്പോൾ പകുതി പണിത വീടുനിന്ന സ്ഥലത്ത് യഥാർഥത്തിൽ വീടുയരുമെന്ന് ഉറപ്പായി. തിങ്കളാഴ്ച രാവിലെ 11ഓടെ കട്ടിളവെപ്പ് നടത്തി. 2008ൽ ആകെയുള്ള പത്തുസെന്റ് പണയപ്പെടുത്തി കൂരകെട്ടാനായി ജില്ല സഹകരണ ബാങ്ക് പന്തളം ശാഖയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തപ്പോൾ കൂലിവേല ചെയ്ത് അടച്ചുതീർക്കാമെന്നാണ് കരുതിയത്. പിന്നീട് ദുരന്തങ്ങൾ ഇവരെ വേട്ടയാടിക്കൊണ്ടിരുന്നു. പെയിന്റിങ് തൊഴിലാളിയായ കൃഷ്ണൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് തലനാരിഴക്ക് രക്ഷപ്പെട്ട് കിടപ്പിലായി. ആകെയുള്ള കൂര തീപിടിത്തത്തിൽ കത്തിയമർന്നു. പണി തുടങ്ങിയ വീട് പകുതിയിൽ മുടങ്ങി. പലിശയടക്കാതെ വായ്പത്തുക ഏറിവന്നു. വായ്പത്തുതുക 2,45000 രൂപവരെ എത്തിയപ്പോൾ ജപ്തി നടപടിയിലെത്തി. ജപ്തിക്കാർ വീട്ടിലെത്തിയപ്പോൾ രാജമ്മക്കും സഹോദരങ്ങൾക്കും ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; അച്ചനപ്പൂപ്പന്മാർ ഉറങ്ങുന്ന മണ്ണ് നഷ്ടമാകരുതേയെന്ന്. ദുരന്തംകണ്ട് സഹായിക്കാനായി ബാങ്ക് ജീവനക്കാർ മുന്നിട്ടിറങ്ങി. മാനേജർ കെ. സുശീല പണമടച്ച് ആദ്യം രംഗത്തിറങ്ങി. പലിശ ഒഴിവാക്കാനുള്ള അനുമതിയും വാങ്ങി. ഓരോ ജീവനക്കാരനും പണം നൽകി. പിരിഞ്ഞുപോയവരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും കുറച്ച് പണം എത്തിച്ചു. 98,828 രൂപ അടച്ച് ആധാരം തിരികെ നൽകി. പകുതി പണിത വീടിന്റെ സ്ഥാനത്ത് ഇവർക്ക് വീട് വെക്കാനായിട്ടായിരുന്നു പിന്നീട് പണം കണ്ടെത്തൽ. സഹായങ്ങൾ ഒഴുകിയെത്തി. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ 1980-84 പൂർവ വിദ്യാർഥി കൂട്ടായ്മയാണ് കൂടുതൽ സഹായവുമായി എത്തിയത്. ---------- ഫോട്ടോ: രാജമ്മക്ക് നിർമിക്കുന്ന വീടിന് കട്ടിളവെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
