Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:35 AM IST Updated On
date_range 15 Feb 2022 5:35 AM ISTപ്ലാന്റേഷൻ തൊഴിലാളികളുടെ കൂലി വർധിപ്പിക്കണം
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളുടെ പ്രതിദിന കൂലി 700 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു. 2021 ഡിസംബർ 31ന് നിലവിലെ കൂലിയുടെ കാലാവധി തീർന്നിട്ടും വർധിപ്പിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്ലാന്റേഷൻ കോർപറേഷനിലെ തൊഴിലാളികൾക്ക് ഇക്കാലയളവിൽ വർധിപ്പിച്ച കൂലി വർധനപോലും ലഭിക്കുന്നില്ല. വിവേചനപൂർണമായ നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ പെൻഷൻ പ്രായം അറുപതാക്കണമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. പി. മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ. സുകുമാരൻ നായർ, സജി കെ. സൈമൺ, സജി വകയാർ, സി.ജി. അജയൻ, ജി. ജയരാജ്, എസ്. ബിജുമോൻ, സിജോയ് വി. ജോൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story