Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിനിസിവിൽ സ്റ്റേഷനിൽ...

മിനിസിവിൽ സ്റ്റേഷനിൽ യൂനിയൻ നേതാക്കളും പൊലീസുമായി ഉന്തുംതള്ളും

text_fields
bookmark_border
സ്ഥലംമാറ്റത്തിനെതിരെ ഡിസംബർ 30 മുതൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിന്​ മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സമരം നടക്കുന്നു പത്തനംതിട്ട: ജീവനക്കാരനെ അന്യായമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച്​ പത്തനംതിട്ടയിൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിന്​ മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ​പൊലീസുമായി വാ​ക്കേറ്റവും ഉന്തുംതള്ളും. പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിൽ തിങ്കളാഴ്ച​ ഉച്ചക്ക്​ 12നാണ്​ സംഭവം. റാന്നി കൃഷി അസി.​ ഡയറക്ടർ ഓഫിസിലെ ക്ലർക്ക്​ മധുലാൽ കെ. പുതുമനയെ പുല്ലാട്​ സീഡ്​ ഫാമിലേക്ക്​ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച്​ കഴിഞ്ഞ ഡിസംബർ 30 മുതൽ പത്തനംതിട്ടയിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിന്​ മുന്നിൽ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ സമരം നടന്നുവരുകയാണ്​. നിയമവിരുദ്ധമായാണ്​ സ്ഥലം മാറ്റിയതെന്നാണ്​ യൂനിയന്‍റെ ആരോപണം. റാന്നി ഓഫിസിലെ താൽക്കാലിക ​ഡ്രൈവറെ ബഹുമാനിക്കാത്തതിനെതുടർന്ന്​ മന്ത്രിയുടെ ഓഫിസ്​ ഇടപെട്ടാണ്​ മധുലാലിനെ സ്ഥലംമാറ്റിതെന്നാണ്​ യൂനിയൻ നേതാക്കളുടെ ആരോപണം. തിങ്കളാഴ്ച രാവിലെ സമരക്കാർ മിനി സിവിൽ സിവിൽ സ്​റ്റേഷനിൽ പ്രിൻസിപ്പൽ കൃഷി ഓഫിസിന്​ മുന്നിൽ ഉപരോധസമരത്തിനെത്തി. വിവരമറിഞ്ഞ്​ പൊലീസുമെത്തി. വരാന്തയിൽനിന്ന്​ മാറി നിൽക്കണമെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടതാണ്​ ബഹളത്തിന്​ കാരണമായത്. തിങ്കളാഴ്ച നടന്ന പ്രതിഷേധ സമരം എൻ.ജി. ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സി.വി. സുരേഷ്​കുമാർ ഉദ്​ഘാടനം ചെയ്തു. ​ സ്ഥലംമാറ്റം: രേഖാമൂലം പരാതി നൽകിയിട്ടില്ല പത്തനംതിട്ട: അഞ്ചുവർഷമായി റാന്നി ഓഫിസിൽ ജോലി ചെയ്​ത ജീവനക്കാരനെയാണ്​ പുല്ലാട്ടേക്ക്​ സ്ഥലം മാറ്റിയതെന്ന്​ പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല ​'മാധ്യമ'ത്തോട്​ പറഞ്ഞു. എട്ടുവർഷം പുല്ലാട്​ ​ സീഡ്​ ഫാമിൽജോലി ചെയ്ത ജീവനക്കാരനെ റാന്നിക്കും മാറ്റി. ഇവർക്ക്​ ആർക്കും ഇതുസംബന്ധിച്ച്​​ പരാതിയില്ലെന്ന്​ ഒാഒഫിസർ പറഞ്ഞു. രേഖാമൂലം ആരും പരാതിയും നൽകിയിട്ടില്ല. ദിവസവുമുള്ള സമരം കാരണം ഓഫിസ്​ പ്രവർത്തനം തടസ്സപ്പെടുന്നതായും അവർ പറഞ്ഞു. സമരക്കാർ ഓഫിസിനുള്ളിൽ കയറിയും പ്രതിഷേധിക്കുന്നത്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.​ ഓഫിസ്​ പ്രവർത്തനം തടസ്സ​െപ്പടുന്നുണ്ട്​. അടുത്ത സ്ഥലംമാറ്റത്തിൽ പരിഹരിക്കാമെന്ന്​ ചർച്ചയിൽ യൂനിയൻ നേതാക്കളെ അറിയിച്ചതാ​െണന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ പറഞ്ഞു. -------- പടം....... പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലെ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിനുമുന്നിൽ എൻ.ജി.ഒ യൂനിയന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story