Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതലക്കോട് ചിറയിൽ...

തലക്കോട് ചിറയിൽ ആസ്വാദകരേറുന്നു

text_fields
bookmark_border
തലക്കോട് ചിറയിൽ ആസ്വാദകരേറുന്നു
cancel
പന്തളം: സൂര്യാസ്തമയങ്ങളിൽ ഉല്ലസിക്കാനായി കടയ്​ക്കാട് തലക്കോട് ചിറയിൽ ഒരുക്കിയ വിശ്രമസ്ഥലത്ത് ആസ്വാദകരുടെ സാന്നിധ്യമേറുന്നു. പന്തളം നഗരസഭയിലെ പതിനൊന്നാം വാർഡിൽ മാവര പാറയ്ക്ക് സമീപത്തെ മാവര പുഞ്ചക്ക് അരികിലെ തലക്കോട് ചിറയിലാണ് സായാഹ്നങ്ങളിൽ ഇരിക്കാനായി പ്രത്യേക ഇരിപ്പിടം തയാറാക്കിയത്​. വൈകീട്ട് അഞ്ചുമുതൽ ഇങ്ങോട്ടേക്ക് ആളുകളെത്തും. വിരമിച്ച ജീവനക്കാർ, പുറംനാട്ടിൽനിന്നുള്ള തൊഴിലാളികൾ, സ്ഥലവാസികൾ എന്നിവരാണ് ഇവിടെ എത്തുന്നതിലേറെയും. ഇരിപ്പിടത്തിന്‍റെ ഒരുഭാഗത്തായി പാടശേഖരം ആയതിനാൽ വൈകീട്ട് കാറ്റും ആസ്വദിക്കാം. സായാഹ്നങ്ങളെ സന്തോഷമാക്കുന്നതിനുള്ള പദ്ധതിയുടെ കസേരകൾ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നാണ് നൽകിയത്. കോൺക്രീറ്റ് ചെയ്ത പത്തിലേറെ ഇരിപ്പിടങ്ങളാണ് സ്ഥാപിച്ചത്. ---------- ഫോട്ടോ: കടയ്​ക്കാട് തലക്കോട് ചിറയിൽ ഒരുക്കിയ ഇരിപ്പിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story