Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.എമ്മുകാർ മതനിരാസ...

സി.പി.എമ്മുകാർ മതനിരാസ പ്രചാരകരാകുന്നു -യൂത്ത് ലീഗ്

text_fields
bookmark_border
പത്തനംതിട്ട: രാഷ്ട്രീയപരമായി പരിഹാരം കാണേണ്ട പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്നവരല്ല സി.പി.എമ്മുകാരെന്നും മതനിരാസത്തിന്‍റെ പ്രചാരണം കൂടി ഏറ്റെടുത്തവരാണെന്നും മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ. യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിലെ കർമപദ്ധതികൾ വിശദീകരിക്കുന്നതിനായി യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചലനം ക്യാമ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാ ജോർജിനെതിരെ പാർട്ടി സമ്മേളനത്തിൽ പ്രതിഷേധം ഉയർന്നതും മതരഹിത അജണ്ടയുടെ ഉദാഹരണമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കവരുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ തരത്തിലാണ് പെരുമാറുന്നത്. ഇസ്മായിൽ പറഞ്ഞു ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദാലി, നസീർ കാര്യറ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.എ. മുഹമ്മദ് ആസിഫ്, എ.എം. അലി അസ്ഗർ, ജില്ല ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ, നിയാസ് റാവുത്തർ, അഡ്വ. അൻസാരി, ഷാനവാസ് അലിയാർ, എ. സഗീർ, അമീർ കോന്നി, റഫീഖ് ചാമക്കാല തുടങ്ങിയവർ സംസാരിച്ചു. --------- ഫോട്ടോ PTL 15 YOTH LEGUE യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story