Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:39 AM ISTചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ഭാരതീയ സംസ്കാരം എന്നത് ഇന്ത്യയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. 110ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. ഇന്ന് ലോകത്തെ പ്രധാന പല രാജ്യങ്ങളുടെയും ഭരണാധികാരികൾ ഇന്ത്യൻ വംശജരാണ്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയക്കൊടി നാട്ടിയത് ആധ്യാത്മികതക്കൊപ്പം ഭൗതികതക്കും മുന്നേറ്റമുണ്ടായതിന്റെ ഉദാഹരണമാണ്. ലോകത്തെ നിയന്ത്രിക്കുന്ന വൻകിട സ്ഥാപനങ്ങളുടെ തലപ്പത്തും ഇന്ത്യക്കാരാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പാശ്ചാത്യർ ലോകം കീഴടക്കിയത് ഭൗതിക ശക്തികൊണ്ടാണ്. എന്നാൽ, ഈ നൂറ്റാണ്ടിൽ ഭാരതം ലോകത്തിന്റെ നെറുകയിലെത്തിയത് ആധ്യാത്മികതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ടാണെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു. വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി പ്രഭാഷണം നടത്തി. ------------ പരിഷത്ത് PTL 11 PARISHATH MURALY ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു ----------- ടി. നസിറുദ്ദീൻ അനുസ്മരണം പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപന സമിതിയെ മൂന്ന് പതിറ്റാണ്ടിലേറെ ട്രേഡ് യൂനിയൻ നേതാവിനെപോലെ നയിച്ച നേതാവായിരുന്നു ടി. നസിറുദ്ദീനെന്ന് പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ടി.എം. ഹമീദ്, പ്രസാദ് ജോൺ മാമ്പ്ര, കെ.ഇ. മാത്യു, എൻ.എം. ഷാജഹാൻ എ. നൗഷാദ് റാവുത്തർ, എം. സലീം, വിനോദ് സെബാസ്റ്റ്യൻ, കലഞ്ഞൂർ ശ്രീകുമാർ, അംബുജാക്ഷൻ, സദാശിവൻ പിള്ള, സാൻലി, വി.എസ്. ഷജീർ, ശശി ഐസക് എന്നിവർ സംസാരിച്ചു. --- PTL 14 SAKKEER വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുശോചന സമ്മേളനം പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story