Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTഇന്ന് സ്കൂൾ തുറപ്പ്: വീണ്ടും കളിചിരികൾ നിറയുന്നു
text_fieldsbookmark_border
leeeeeeeead ജില്ലയിൽ മുഴുവൻ സ്കൂളുകളും സജ്ജം പത്തനംതിട്ട: ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളും അംഗൻവാടികളും തിങ്കളാഴ്ച മുതൽ തുറക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ തയാറെടുപ്പ് പൂർത്തിയായി. ആദ്യയാഴ്ചയിൽ ഉച്ചവരെയാകും ക്ലാസുകൾ. നേരത്തേയുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം. അംഗൻവാടികളുടെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ ആരംഭിക്കും. അംഗൻവാടികൾക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡ് ആരംഭത്തിൽ അംഗൻവാടികൾ അടച്ചതാണ്. കോവിഡിന്റെ തീവ്രവ്യാപനം കുട്ടികളെ അധികം ബാധിച്ചില്ല. ജില്ലയിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതും ആശ്വാസത്തിനുവക നൽകുന്നു. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്താനാണ് തീരുമാനം. പ്ലസ് ടു, വി.എച്ച്.എസ്.ഇ, മോഡൽ പരീക്ഷകൾ മാർച്ച് 16ന് തുടങ്ങും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയാണ്. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയുമാണ്. അധ്യാപകരിലെ കോവിഡ് ബാധ കാരണം പല സ്കൂളുകളിലും പഠനം തടസ്സപ്പെട്ടിരുന്നു. ഓൺലൈൻ ക്ലാസുകളും ഫലപ്രദമായിട്ടില്ല. എത്രയും വേഗം പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കുക എന്നതാണ് പ്രധാനം. പഴയ രീതിയിൽ വൈകീട്ടുവരെ ക്ലാസ് നടത്തുന്ന കാര്യം ഉടൻ തീരുമാനിക്കും. എങ്കിൽ മാത്രമേ പാഠഭാഗങ്ങൾ വേഗത്തിൽ പഠിപ്പിച്ച് തീർക്കാൻ കഴിയുകയുള്ളൂ എന്ന് അധ്യാപകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story