Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജൈവപച്ചക്കറി കൃഷി...

ജൈവപച്ചക്കറി കൃഷി തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്​.കെ.ടി.യു, കർഷക സംഘം, ഡി.വൈ.എഫ്.ഐ, മഹിള അസോസിയേഷൻ, എൻ.ആർ.ഇ.ജി സംഘടനകളുടെ നേതൃത്വത്തിൽ വള്ളിക്കോട് പഞ്ചായത്ത്‌ മാമ്മൂട് ഏലായിൽ ആരംഭിച്ച ജൈവ പച്ചക്കറി നടീൽ ഉൽഘാടനം കെ.എസ്​.കെ.ടി.യു ജില്ല പ്രസിഡന്റ്‌ പി.എസ്​. കൃഷ്ണകുമാർ നിർവഹിച്ചു. യോഗത്തിൽ വാർഡ്​ അംഗം തോമസ് ജോസ് അയ്യനേത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മോഹനൻ നായർ, സി.പി.എം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. ജോസ്, കെ.എസ്​.കെ.ടി.യു ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീജ അജി, സിനീഷ് കുമാർ എസ്., രണ്ടാം വാർഡ്​ അംഗം എം.വി. സുധാകരൻ, ഫാ. കെ.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു. സി.പി.എം മാമ്മൂട് ബ്രാഞ്ച് സെക്രട്ടറി ജിജോ ജോയ് സ്വാഗതം പറഞ്ഞു. --- ചിത്രം PTL 13 NADEEL മാമ്മൂട് ഏലായിൽ ആരംഭിച്ച ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം കെ.എസ്​.കെ.ടി.യു ജില്ല പ്രസിഡന്റ്‌ പി.എസ്​. കൃഷ്ണകുമാർ നിർവഹിക്കുന്നു ---------- പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം പത്തനംതിട്ട: ഓമല്ലൂർ-വാഴമുട്ടം പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം റോബിൻ പീറ്റർ നിർവഹിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ചാണ്​ റോഡ് നിർമാണം. പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ മുള്ളനിക്കാട്, പഞ്ചായത്ത്​ അംഗം ഷാജി ജോർജ്, റിജു കോശി, കെ.എ. വർഗീസ്, രാജേന്ദ്രനാഥ്, സുരേഷ് മാമുറ്റം, കെ.വി. റോയിമോൻ, എന്നിവർ സംസാരിച്ചു. --------- PTL 12 ROAD ROBIN പേരൂരേത്ത്പടി നെല്ലിക്കാട്ട് കോളനി റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവഹിക്കുന്നു ------- ബിനു ബേബി എസ്.യു.സി.ഐ ജില്ല സെക്രട്ടറി പത്തനംതിട്ട: എസ്.യു.സി.ഐ ജില്ല സെക്രട്ടറിയായി ബിനു ബേബി ചുമതലയേറ്റു. ജില്ല സെക്രട്ടറിയായിരുന്ന എസ്. രാജീവൻ സംഘടനാപരമായി ഉയർന്ന ചുമതലകൾ ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്സൺ ജോസഫ് അറിയിച്ചു. ------ ചിത്രം PTL 10 BINU BABY ബിനു ബേബി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story