Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:35 AM IST Updated On
date_range 14 Feb 2022 5:35 AM ISTതുണ്ടിയപ്പാറ-കാടിക്കാവ് റോഡ് തകർന്നു
text_fieldsbookmark_border
മല്ലപ്പള്ളി: ടാറിങ് ഇളകി മെറ്റൽ നിരന്നുകിടക്കുന്ന തുണ്ടിയപ്പാറ-കാടിക്കാവ് റോഡ് റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മെറ്റൽ ഇളകി നിരന്നതോടെ കാൽനടപോലും ദുസ്സഹമാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവുകാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. കോട്ടാങ്ങൽ-പാടിമൺ, മാരംകുളം-ചെന്നിക്കരപ്പടി റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി. ------ ഫോട്ടോ: കുണ്ടുംകുഴിയും നിറഞ്ഞ തുണ്ടിയപ്പാറ-കാടിക്കാവ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
