Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:31 AM IST Updated On
date_range 14 Feb 2022 5:31 AM ISTക്ഷുദ്രജീവി ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsbookmark_border
കൂടൽ, കലഞ്ഞൂർ വില്ലേജുകൾ ഉൾപ്പെടാതെപോയത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയെന്ന് യു.ഡി.എഫ് പത്തനംതിട്ട: ജില്ലയിലെ കാട്ടുപന്നിശല്യം രൂക്ഷമായ വില്ലേജുകളുടെ ഹോട്സ്പോട്ട് പട്ടികയിൽനിന്ന് കൂടൽ, കലഞ്ഞൂർ വില്ലേജുകളെ ഒഴിവാക്കിയതിൽ യു.ഡി.എഫ് കലഞ്ഞൂർ പഞ്ചായത്ത് പാർലമെന്‍ററി പാർട്ടി പ്രതിഷേധിച്ചു. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനം തയറാക്കിയ ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽ കൂടൽ, കലഞ്ഞൂർ വില്ലേജുകൾ ഉൾപ്പെടാതെപോയത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ്. കൃഷി ഉപജീവനമാക്കിയ ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കാട്ടുപന്നിയുടെ ആക്രമണത്തിൽ അവരുടെ കൃഷിക്കും ജീവനും സ്വത്തിനുംവേണ്ടി വർഷങ്ങളായി പോരാടുകയാണ്. കലഞ്ഞൂർ പഞ്ചായത്തിലെ ജനങ്ങളോടുള്ള നിഷേധാത്മകമായ നിലപാടാണ് ഇതിലൂടെ വെളിവാകുന്നത്. ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി നിലപാടുകൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിലെ കർഷകരെ സംഘടിപ്പിച്ച് സമരം നടത്താൻ എസ്.പി. സജന്‍റെ അധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചു. ആശാ സജി, പ്രസന്നകുമാരി, മേഴ്സി ജോബി, ബിന്ദു റെജി, മാത്യു ചെറിയാൻ, മനോജ് മുറിഞ്ഞകൽ, ശലോമോൻ, റിനോ മുളകുപാടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story