Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:30 AM IST Updated On
date_range 14 Feb 2022 5:30 AM ISTകാട്ടുപന്നികളെ ഭയന്ന് ആനന്ദപ്പള്ളി നിവാസികൾ
text_fieldsbookmark_border
അടൂർ: ആനന്ദപ്പള്ളിയിലും പരിസരങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം കൂടുന്നു. കൃഷി നശിപ്പിക്കുക മാത്രമല്ല മനുഷ്യരെ കുത്തി പ്പരിക്കേൽപിച്ച സംഭവങ്ങളും ഉണ്ടായി. ആനന്ദപ്പള്ളി ആലുംമൂട്ടിൽ ജോൺസ് വില്ലയിൽ ജോൺ, ഭാര്യ ജിജി ജോൺ എന്നിവരെ രണ്ടു ദിവസം മുമ്പാണ് പന്നി കുത്തിപ്പരിക്കേൽപിച്ചത്. ആട് കർഷകരായ ഇവർ പുല്ല് വെട്ടാൻ പോയപ്പോഴാണ് പിന്നിൽ നിന്നുവന്ന കാട്ടുപന്നി കുത്തിയത്. ജോണിന്‍റെ നട്ടെല്ലിന് ഗുരുതരമായ പൊട്ടൽ ഉണ്ടായി. ജിജിക്കും സാരമായി പരിക്കേറ്റു. പ്രദേശവാസികൾ എല്ലാരും ഭീതിയിലാണ്. പകൽ പോലും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. സ്കൂൾ തുറന്നുകഴിഞ്ഞാൽ കുട്ടികൾ എല്ലാം നടന്നുപോകേണ്ട വഴിയാണിത്. കൂട്ടമായും ഒറ്റക്കും പൊതുജനങ്ങളെ ഭീതിയിൽ ആഴ്ത്തുകയാണ് കാട്ടുപന്നികൾ. കർഷകരുടെ ഉപജീവന മാർഗം ആയതിനാൽ വീടിനകത്തു അടച്ചിരിക്കാൻ സാധിക്കില്ല. അധികൃതരുടെ അനാസ്ഥമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ്. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവയാണ് പന്നികൾ പ്രധാനമായും നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story