Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:35 AM IST Updated On
date_range 13 Feb 2022 5:35 AM ISTരാസലായനി ശ്വസിച്ച് രോഗബാധിതരായവരെ പരിശോധിച്ചു
text_fieldsbookmark_border
അടൂർ: പന്നിയെ തുരത്താൻ കൃഷിയിടത്തിൽ തളിച്ച രാസലായനി ശ്വസിച്ച് പലവിധ അസുഖങ്ങളുമായി കഴിയുന്നവരെ പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർമാരടങ്ങുന്ന സംഘം പരിശോധിച്ചു. കുട്ടികളടക്കം 27ൽ അധികം ആളുകൾക്കാണ് ത്വഗ്രോഗങ്ങൾ ഉൾപ്പെടെ ബാധിച്ചത്. അടൂർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള ഇടപെട്ടതോടെയാണ് പരിശോധിക്കാൻ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ തയാറായത്. കിണറുകളിലടക്കം രാസലായനി കലർന്നതായിട്ടാണ് സംശയം. വെള്ളം കോരി കുളിച്ചവർക്ക് ചൊറിച്ചിലും ദേഹത്ത് നീർവാഴ്ചയും മറ്റും ഉണ്ടായി. വീടുകളിലേക്ക് മടങ്ങിയാൽ താമസിക്കുന്നതിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പ് നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story