Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുമക്കും മക്കൾക്കും...

സുമക്കും മക്കൾക്കും തലചായ്ക്കാൻ ഇടമായി

text_fields
bookmark_border
സുമക്കും മക്കൾക്കും തലചായ്ക്കാൻ ഇടമായി
cancel
കോന്നി: ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകാൻ കെ.യു. ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച രണ്ടാമത്തെ വീടിന്‍റെ താക്കോല്‍ ദാനം മുന്‍ എം.എല്‍.എ ആര്‍. ഉണ്ണികൃഷ്ണപിള്ള നിര്‍വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് നിവാസി സുമക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമിച്ച് കൈമാറിയത്. കിടപ്പുമുറികളോടുകൂടിയ വീട് ആറുലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. വാഴമുട്ടം നാഷനല്‍ സ്കൂള്‍ മാനേജ്മെന്‍റാണ് വീട് നിർമാണത്തിന്​ ചെലവ്​ വഹിച്ചത്​. താക്കോല്‍ ദാനത്തിനുശേഷം നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ സുമക്കും ശ്രുതിക്കും സുമേഷിനുമൊപ്പം എം.എല്‍.എയും പങ്കാളിയായി. തുടര്‍ന്ന് കെ.യു. ജനീഷ് കുമാർ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി സജി,വാര്‍ഡ് മെംബര്‍ ഗീതാകുമാരി, നാഷനല്‍ സ്കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത്, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലിജ ശിവപ്രകാശ്, സ്വാഗത സംഘം ചെയര്‍മാന്‍ സംഘേഷ് ജി. നായര്‍, രാജേഷ് എസ്. വള്ളിക്കോട്, പൊതുപ്രവര്‍ത്തകരായ സുമേഷ് വള്ളിക്കോട്, പി.എസ്. ഗോപി, എസ്.വി. പ്രസന്ന കുമാര്‍, മണിലാല്‍, ഫാ. ജിജി തോമസ്, ബിജു ജോര്‍ജ്, കെ. ജയകുമാര്‍, ജോമി ജോഷ്വ, ശ്രീനിവാസന്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story