Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:29 AM IST Updated On
date_range 13 Feb 2022 5:29 AM ISTപന്തളത്ത് വേനൽ മഴ; റോഡിൽ വെള്ളക്കെട്ട്
text_fieldsbookmark_border
പന്തളം: പന്തളത്ത് ശക്തമായ വേനൽ മഴയിൽ ഓടകൾ നിറഞ്ഞ് വെള്ളക്കെട്ട് രൂക്ഷമായി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ പന്തളത്ത് ഇടിയോടുകൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. നഗരസഭക്ക് സമീപം ഓടകൾ പൂർണമായും അടഞ്ഞതിനാൽ, മഴ വെള്ളം ഒഴുകിപ്പോകാൻ ആകാതെ റോഡിലേക്ക് ഒഴുകിയത് മൂലം ഗതാഗതവും അവതാളത്തിലായി. മണിക്കൂറോളം നീണ്ട ശക്തമായ ഇടിയും മഴയും മൂലം പന്തളം നഗരസഭക്ക് മുന്നിലെ ബൈപാസ് പൂർണമായും വെള്ളത്തിലായി. മഴക്ക് മുമ്പ് രാവിലെ എം.സി റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായതിന് പിന്നാലെയാണ് മഴ ശക്തിപ്പെട്ടതോടെ പ്രളയസമാനമായി വെള്ളം ഉയർന്നത്. മഴ മാറിയതോടെ റോഡിലേ ജലനിരപ്പ് കുറഞ്ഞു. ഫോട്ടോ: ശനിയാഴ്ച വൈകീട്ട് പന്തളത്ത് ഉണ്ടായ മഴയിൽ നഗരസഭക്ക് മുന്നിലെ റോഡിൽ വെള്ളം കയറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story