Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനെല്ലിക്കാലായിലെ...

നെല്ലിക്കാലായിലെ അച്ചാർ പെരുമ

text_fields
bookmark_border
പത്തനംതിട്ട: ദാഹിച്ചു വലയു​​മ്പോൾ രുചികരമായ അൽ​പം വെള്ളം കിട്ടിയാലുള്ള ആശ്വാസം ഒന്നോർത്തുനോക്കൂ. അതനുഭവിക്കണമെങ്കിൽ നെല്ലിക്കാലായിലേക്ക്​ വരണം. തിരുവല്ല-കുമ്പഴ റോഡരികിൽ നെല്ലിക്കാലായിൽ പത്തനംതിട്ട ജില്ല ആയുർവേദ ​ഡെവലപ്​മെന്‍റ്​​ സൊസൈറ്റി നടത്തുന്ന അച്ചാർ കടയുണ്ട്​. അച്ചാറിൽ മധുരവും വെള്ളവും ഒക്കെ ചേർത്ത്​ തരും. അതൊരു പിടിപിടിച്ചാൽ ആഹാ.. എന്ന്​ പറഞ്ഞുപോകും. അത്രക്ക്​ വിശേഷമാണതിന്​​. അച്ചാറുകൾ ബഹുവിധമാണിവിടെ. നാരങ്ങ, നെല്ലിക്ക, ലൗലോലിക്ക, അമ്പഴങ്ങ, ജാതിക്ക, പച്ച ആപ്പിൾ, പച്ചമാങ്ങ, പഴുത്ത പേരക്ക എന്നിവയെല്ലാം ഭരണികളിൽ നിറച്ച്​ വെച്ചിരിക്കുന്നു. ഇവയെല്ലാം പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത്​ ഉപ്പിലിട്ടവയാണ്​. വിനാഗിരിയോ മറ്റ്​ പ്രിസർവേറ്റിവുകളോ ചേർക്കാതെ ശുദ്ധമായി തയാറാക്കിയവയും​. കാരറ്റ്​, കണ്ണിമാങ്ങ, പഴുത്തമാങ്ങ എന്നിവ തയാറാക്കാനുള്ള ഒരുക്കത്തിലുമാണ്​. 2010ൽ തുടങ്ങിയതാണ്​ പത്തനംതിട്ട ജില്ല ആയുർവേദ ഡെവലപ്​മെന്‍റ്​​ സൊസൈറ്റി എന്ന ചാരിറ്റബിൾ സൊസൈറ്റി. ആയുർവേദ ചികിത്സകളായ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവ ഇവിടെ നടത്തിയിരുന്നു. കോവിഡ്​ കാലമായതോടെ അതെല്ലാം നിലച്ചു. മുറിവാടക കൊടുക്കാൻപോലും കഴിയാതെയായി. അപ്പോഴാണ്​ അച്ചാർ വിൽപന വിപുലീകരിച്ചതെന്ന്​ വിൽപനയുടെ ചുമതല വഹിക്കുന്ന സൊസൈറ്റി പ്രസിഡന്റ്​ അനിൽ വിളയാടി 'മാധ്യമ'ത്തോട്​ പറഞ്ഞു. ആൾക്കാർക്ക്​ നല്ല എനർജി പകരുന്ന കുടിവെള്ളം ലഭ്യമാക്കുക എന്നത്​ മുൻനിർത്തിയാണ്​ ഇത്​ തുടങ്ങിയത്​​. നെല്ലിക്ക രോഗപ്രതിരോധത്തിന്​ നല്ലതാണ്​. ജാതിക്ക വയർ സംബന്ധമായ അസുഖങ്ങൾക്ക്​ നല്ലതാണ്​. വരുന്നവർ ആവശ്യപ്പെടുന്ന ഇനം അച്ചാറിൽ സോഡ, നാരങ്ങ, പഞ്ചസാര എന്നിവ ചേർത്ത്​​ നൽകും. വരുന്നവർ വീണ്ടും വരുന്നു. സുഹൃത്തുളെയൊക്കെ കൂട്ടി വരുന്നു. നാടൻ കോഴി, മീൻ അച്ചാറുകൾ എന്നിവ ഓർഡർ അനുസരിച്ച്​ തയാറാക്കി നൽകുന്നുണ്ട്​. ചാരിറ്റബിൾ സൊസൈറ്റിയിൽ 150 അംഗങ്ങളുണ്ട്​. അതിലെ സ്​ത്രീകളാണ്​ അച്ചാറുകൾ തയാറാക്കുന്നത്​. വിൽപനക്ക്​ പുരുഷന്മാർ നിൽക്കുന്നു. 12 പേർക്ക്​ ഒരുമാസം കഴിഞ്ഞുപോകാനുള്ള വരുമാനം ഇതിൽനിന്ന്​ ലഭിക്കുന്നു. സൊസൈറ്റിക്ക്​ 70 സെന്‍റ്​​ വയലുണ്ട്​. അവിടെ അപൂർവയിനം ആയുർവേദ മരുന്നുകൾ കൃഷി ചെയ്യുന്നു. പച്ചമരുന്നുകൾ ആവശ്യമായ ആശുപത്രികൾക്ക്​ നൽകും. അഞ്ചുവർഷം മുമ്പാണ്​ അച്ചാർ വിൽപന തുടങ്ങിയത്​. ആശുപത്രി നിലച്ചതോടെ അച്ചാർ വിൽപന വിപുലീകരിച്ചു. ഇഷ്ടപ്പെട്ട അച്ചാർ പാക്കറ്റിലാക്കിയും നൽകും. പടം: PTL41achar നെല്ലിക്കാലായിൽ പത്തനംതിട്ട ജില്ല ആയുർവേദ ഡെവലപ്​മെന്‍റ്​​ സൊസൈറ്റി നടത്തുന്ന അച്ചാർ കട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story