Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനികുതി ഇളവ്...

നികുതി ഇളവ് പ്രഖ്യാപിച്ച്​ പത്തനംതിട്ട നഗരസഭ

text_fields
bookmark_border
പത്തനംതിട്ട: നികുതിപിരിവ് ഊർജിതമാക്കാൻ വൻ ഇളവുകൾ പത്തനംതിട്ട നഗരസഭ കൗൺസിൽ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശ്ശിക ഇനത്തിൽ ഏഴുകോടി നഗരസഭക്ക്​ ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശ്ശിക പിരിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മാർച്ച് 31ന് മുമ്പായി വാടക കുടിശ്ശിക പൂർണമായും ഒടുക്കുവരുത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് ആറുമാസത്തെ വാടക ഇളവ് ചെയ്തുനൽകാൻ കൗൺസിൽ യോഗം ഐകക​ണ്​ഠ്യേന തീരുമാനിച്ചു. നഗരത്തിലെ കെട്ടിട ഉടമകൾക്ക് കെട്ടിട നികുതി ഇനത്തിലുള്ള കുടിശ്ശിക അടക്കുമ്പോൾ പിഴപ്പലിശ പൂർണമായും ഒഴിവാക്കാനും തീരുമാനമുണ്ട്. തൊഴിൽ നികുതി കുടിശ്ശിക പൂർണമായും അടയ്ക്കുന്നവർക്കും ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിപിരിവ് കാര്യക്ഷമമാക്കുന്നതിനുവേണ്ടി 32 വാർഡുകളിലും പ്രത്യേക കലക്​ഷൻ സെന്‍ററുകൾ പ്രവർത്തിക്കും. ഈ മാസം 16 മുതലാണ് വാർഡ് അടിസ്ഥാനത്തിൽ കലക്​ഷൻ കേന്ദ്രങ്ങൾ തുടങ്ങുക. ഓരോ വാർഡിലും ഓരോ ദിവസം എന്ന ക്രമത്തിൽ രാവിലെ എട്ട്​ മണി മുതൽ മൂന്ന്​ മണി വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം നികുതി ദായകരെ സഹായിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെയും വളന്‍റിയർമാരെയും ക്രമീകരിച്ചിട്ടുണ്ട്. വാടക ഇളവ് ലഭിക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കിക്കിട്ടുന്നതിനുമായി പരമാവധി ഈ അവസരം ഉപയോഗിക്കണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. കോവിഡിന്‍റെ പശ്ചാത്തലം കണക്കെടുത്തും വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നുമാണ് ഈ ഇളവുകൾ കൗൺസിൽ യോഗം പ്രഖ്യാപിച്ചത്. നഗരസഭാ നടപടി സ്വാഗതം ചെയ്തു പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലോക്ഡൗൺ കാലയളവിലെ ആറുമാസത്തെ വാടക കുറവ് ചെയ്യാനുള്ള എൽ.ഡി.എഫ് നഗരസഭ കൗൺസിലിന്‍റെ തീരുമാനത്തെ വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്തു. വ്യാപാരമാന്ദ്യം തുടരുന്ന സാഹചര്യത്തിൽ നഗരസഭയുടെ നടപടി ഏറെ ആശ്വാസം നൽകുന്നതാണ്​. കുടിശ്ശിക ഇല്ലാതെ വാടക തീർത്ത് അടക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതുസംബന്ധിച്ച്​ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റി നഗരസഭ ചെയർമാന് നിവേദനം നൽകിയിരുന്നു. സമിതി ഏരിയ പ്രസിഡന്‍റ്​ ജയപ്രകാശിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഗീവർഗീസ് പാപ്പി, ജില്ല വൈസ് പ്രസിഡന്‍റ്​ അബൂൽ റഹീം മാക്കാർ, യൂനിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഹസീബ് ഫാൻറസി, ഷൈജു കിഞ്ചൽ, കോയാമോൻ, അബ്ദുൽ റഷീദ്, ജയ്സൺ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story