Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:31 AM IST Updated On
date_range 12 Feb 2022 5:31 AM ISTഅടവിയിലെ കുട്ടവഞ്ചികൾ അപകടസ്ഥിതിയിൽ
text_fieldsbookmark_border
കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പൊളിഞ്ഞിളകിത്തുടങ്ങി. കർണാടകയിലെ ഹൊഗനക്കലിൽനിന്ന് 2021ൽ 26 കുട്ടവഞ്ചികളാണ് അടവിയിൽ എത്തിച്ചത്. ഇവ ടാർ തേച്ച് ബലപ്പെടുത്തിയാണ് സവാരിക്ക് ഉപയോഗിക്കുന്നത്. എന്നാൽ, തുടർച്ചയായി സവാരി ചെയ്യുന്ന വഞ്ചികൾ ഇപ്പോൾ ഈറപ്പൊളികൾ ഇളകി അപകടാവസ്ഥയിലാണ്. കാലപ്പഴക്കമുള്ള കുട്ടവഞ്ചികളിൽ കയറിയാൽ ഒടിയുന്നതുമൂലം മുളകൾ കീറി കെട്ടി ബലപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. കുട്ടവഞ്ചികൾ ജീർണിച്ചുതുടങ്ങിയാൽ ഇത് ഭാരം കയറുമ്പോൾ പുറത്തേക്ക് വളഞ്ഞ് ഒടിയുകയാണ്. പുതിയ കുട്ടവഞ്ചികൾ എത്തിച്ചെങ്കിൽ മാത്രമേ യാത്ര സുഗമമാകു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
