Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകര്‍ഷകര്‍ക്ക്...

കര്‍ഷകര്‍ക്ക് ബ്ലോക്ക്തല പരിശീലനം

text_fields
bookmark_border
തിരുവല്ല: കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക്​ പരിശീലന പരിപാടി നടത്തി. നെല്‍കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം വിഷയങ്ങളില്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സ്മിത ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത പാടശേഖര സമിതി യോഗത്തില്‍ ഈ മാസം 20 നകം നെല്‍കൃഷി ആനുകൂല്യങ്ങള്‍ക്ക്​ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗത്വം എടുക്കണമെന്ന് അറിയിച്ചു. ഐ.ടി പ്രഫഷനല്‍ നിയമനം പത്തനംതിട്ട: ജില്ല ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫിസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ടി പ്രഫഷനലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ളവരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്. ഫോണ്‍: 0468 2962686. നീക്കം ചെയ്യണം പത്തനംതിട്ട: ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച അനധികൃതവും അപകടകരവുമായ കൊടികള്‍/ പരസ്യ ബോര്‍ഡുകള്‍/ ബാനറുകള്‍/ ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവ ഈ മാസം 14ന് മുമ്പ്​​ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നേരിട്ട് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story