Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരുചക്രവാഹന...

ഇരുചക്രവാഹന യാത്രക്കാർക്ക് കെണിയൊരുക്കി വാട്ടർ അതോറിറ്റി

text_fields
bookmark_border
ഇരുചക്രവാഹന യാത്രക്കാർക്ക് കെണിയൊരുക്കി വാട്ടർ അതോറിറ്റി
cancel
പത്തനംതിട്ട: സ്റ്റേഡിയം ജങ്​ഷനിൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി വാട്ടർ അതോറിറ്റി. തിരക്കേറിയ സ്റ്റേഡിയം ജങ്​ഷനിൽ പൈപ്പ് സ്ഥാപിക്കുന്നതിന്​ എടുത്ത കുഴി പൂർണമായും നികത്താത്തതാണ് ഇരുചക്രവാഹന യാത്രക്കാർക്ക് വിനയാകുന്നത്. സ്റ്റേഡിയത്തിന്‍റെ ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്കും റിങ് റോഡിന്‍റെ ഇരുവശത്തേക്കും പോകേണ്ട വാഹനങ്ങൾ സിഗ്​നൽ ലഭിക്കുമ്പോൾ ഈ കുഴിയിൽപെട്ട് വേഗം കുറക്കുമ്പോൾ പിന്നിൽനിന്ന്​ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. വളരെ അടുത്തെത്തിയ ശേഷമേ കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടൂ എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിനകം നിരവധി ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ വീണ് പരിക്കേറ്റു. Photo: പത്തനംതിട്ട സ്റ്റേഡിയം ജങ്​ഷനിൽ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി പൂർണമായും നികത്താതെ കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story