Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎല്ലാ കുടുംബത്തിനും...

എല്ലാ കുടുംബത്തിനും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി

text_fields
bookmark_border
മല്ലപ്പള്ളി: പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും 2024നകം ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുമായി മല്ലപ്പള്ളി പഞ്ചായത്തും ജലസേചന വകുപ്പും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്തസംരംഭമായ ജല ജീവൻ മിഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. മണിമലയാറിനെ പ്രധാന ജലസ്രോതസ്സായി കണക്കാക്കിയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. പഞ്ചായത്തിൽ ഏകദേശം 5000 വീടുള്ളതിൽ 208 പേർക്ക് ആദ്യഘട്ടത്തിൽ ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് 2024 മുമ്പ്​ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി, കേരള വളന്‍ററി ഹെൽത്ത് സർവിസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാട്ടർ അതോറിറ്റി അടൂർ സബ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എസ്. സുനിൽ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. മഞ്ജുമോൾ, അസിസ്റ്റന്‍റ്​ എൻജിനീയർ ആർ. ശ്രീലേഖ എന്നിവർ പദ്ധതി വിശദീകരണം നടത്തി. കാർത്തിക, ശ്രീകുമാർ, ആര്യ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story