Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 5:39 AM ISTഅടൂർ കാറപകടം: കാരണം അമിതവേഗമെന്ന്; ഡ്രൈവർ ശരത്തിനെതിരെ പൊലീസ് കേസെടുത്തു
text_fieldsbookmark_border
അടൂർ: അടൂരിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നുപേർ മരിക്കാനിടയായ അപകടത്തിന് കാരണമായ കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. അപകടകാരണം അമിതവേഗമാണെന്നും ഡ്രൈവർ ശരത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ശരത്തിനെതിരെ അടൂർ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അടൂർ ബൈപാസിൽ കരുവാറ്റ പള്ളിക്കുസമീപം കാർ കനാലിലേക്ക് മറിഞ്ഞത്. ഇളമാട് അമ്പലംമുക്കിലെ അമൽ ഷാജിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവ നൽകാൻ ഹരിപ്പാട്ടേക്ക് പോയവരാണ് അപകടത്തിൽപെട്ടത്. ആയൂർ സ്വദേശികളായ ശ്രീജ(51), ശകുന്തള (53), ഇന്ദിര (60) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ശരത്, മരിച്ച ഇന്ദിരയുടെ മകൾ ബിന്ദു (36), ബിന്ദുവിന്‍റെ മകൻ അലൻ (14) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വരന്‍റെ അടുത്ത ബന്ധുക്കളടക്കം അപകടത്തിൽ മരിച്ചതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അമലിന്‍റെ വിവാഹം മാറ്റിവെച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story