Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുഹൃത്തിനെ...

സുഹൃത്തിനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
കൊടുമൺ: മദ്യപാനത്തിനിടെ സുഹൃത്തിനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപിച്ച കേസിൽ പന്തളം തെക്കേക്കര മല്ലിക കുറ്റിയിൽ വീട്ടിൽ ബി. അനുവിനെ (31) പൊലീസ് അറസ്റ്റ്​ ചെയ്തു. കഴിഞ്ഞ എട്ടിനാണ് സംഭവം. കൂട്ടുകാരനും അയൽവാസിയുമായ തട്ട പറപ്പെട്ടി സജീവ് ഭവനം വീട്ടിൽ സജീവിനാണ് (30) പരിക്കേറ്റത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്​തർക്കം ഉണ്ടാകുകയും മർദിക്കുകയുമായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊടുമൺ പൊലീസ് ഇൻസ്പെക്ടർ എസ്. മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story