Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:30 AM IST Updated On
date_range 11 Feb 2022 5:30 AM ISTഏഴംകുളം തൂക്കം: പരിശീലനം തുടങ്ങി
text_fieldsbookmark_border
അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്‍റെ ഭാഗമായുള്ള വഴിപാട് തൂക്കത്തിന്‍റെ ചടങ്ങുകൾക്ക് മകരഭരണി നാളിൽ തുടക്കമായി. കന്നി തൂക്കക്കാർ ആശാന്മാരായ ആർ. ശിവൻ പിള്ള, ജി. ശിവൻ പിള്ള എന്നിവരിൽനിന്ന് വാളമ്പും വില്ലും ഏറ്റുവാങ്ങി. കന്നി തൂക്കക്കാർ മകരഭരണി നാൾ മുതൽ ഒരുമാസത്തെ വ്രതവും മറ്റുള്ള തൂക്കക്കാർ ശിവരാത്രി മുതൽ ഒരാഴ്ചത്തെ വ്രതവും ആചരിച്ചാണ് തൂക്ക വില്ലേറുന്നത്. ഉത്സവം മാർച്ച് ഏഴിനും വഴിപാട് തൂക്കം മാർച്ച് എട്ടിനും ഒമ്പതിനും നടക്കും. വാളമ്പും വില്ലും ഏറ്റുവാങ്ങൽ ഭരണസമിതി പ്രസിഡന്റ് ജി. പത്മകുമാർ, സെക്രട്ടറി എസ്. സുധാകരൻ നായർ, ട്രഷറർ സി. പ്രമോദ് കുമാർ, ജോയന്റ് സെക്രട്ടറി എം. ഗിരിദാസ്, ഉത്സവ കമ്മിറ്റി കൺവീനർ ജി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. PTL ADR Temple ഏഴംകുളം ദേവീക്ഷേത്രത്തിൽ കന്നി തൂക്കക്കാർ ആശാന്മാരായ ആർ. ശിവൻ പിള്ള, ജി. ശിവൻ പിള്ള എന്നിവരിൽനിന്ന് വാളമ്പും വില്ലും ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
