Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:28 AM IST Updated On
date_range 11 Feb 2022 5:28 AM ISTഓംബുഡ്സ്മാന് പരാതി സമര്‍പ്പിക്കാം
text_fieldsbookmark_border
തിരുവല്ല: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്) ഓംബുഡ്സ്മാന്‍ ഈ മാസം 14ന് രാവിലെ 11 മുതല്‍ കടപ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സംഘടനകള്‍ക്കും നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം. പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ ഈ മാസം 17ന് രാവിലെ 11 മുതല്‍ പ്രമാടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ സ്വീകരിക്കും. വോട്ടര്‍ ബോധവത്കരണ ഓണ്‍ലൈന്‍ മത്സരം പത്തനംതിട്ട: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളില്‍ വോട്ടര്‍ ബോധവത്കരണ ഓണ്‍ലൈന്‍ മത്സരം നടത്തും. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്‍ഡ്യയുടെ https://ecisveep.nic.in/contest വെബ്സൈറ്റില്‍ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മാര്‍ച്ച് 15ന് മുമ്പ് voter-contest@eci.gov.in എന്ന മെയില്‍ ഐ.ഡിയില്‍ സമര്‍പ്പിക്കണം. ശബരിമല മാസപൂജ: യോഗം പത്തനംതിട്ട: ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്തുന്നതിന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story