Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.പി സ്കുൾ കെട്ടിടം...

എൽ.പി സ്കുൾ കെട്ടിടം ശോച്യാവസ്ഥയിൽ

text_fields
bookmark_border
പത്തനംതിട്ട: നെടുമ്പ്രം സി.എം.എസ്​ എൽ.പി സ്​കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ. 1858ൽ സി.എം.എസ്​ മിഷനറിമാരാണ്​ സ്​കൂൾ സ്ഥാപിച്ചത്​. അപ്പർ കുട്ടനാട്​ പ്രദേശമായതിനാൽ തുടരെയുള്ള വെള്ള​പ്പൊക്കത്തിൽ സ്കൂൾ ​കെട്ടിടം​ തകർന്ന നിലയിലാണ്​​. വെള്ളം കയറി ഭിത്തികൾക്ക്​ ബലക്ഷയം സംഭവിച്ചു. ഇപ്പോൾ 50ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. നേരത്തേ പോളിങ്​​ ബൂത്തായും വെള്ളപ്പൊക്കസമയങ്ങളിൽ ​ദുരിതാശ്വാസ ക്യാമ്പായും ​പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തൽക്കാലത്തേക്ക്​ ഈ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ മാത്രമാണ്​ അനുമതിയുള്ളത്​. പുതിയ കെട്ടിടം നിർമിക്കാൻ​ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ച്​ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹെഡ്​മിസ്ട്രസ്​​ സുനിജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ, എം.പി മറ്റ്​ ജനപ്രതിനിധികൾ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കാനാണ്​ ആലോചിക്കുന്നത്​. വാർത്ത സമ്മേളനത്തിൽ പ്രസിഡന്‍റ്​ എ.വി. ജോൺ ആറ്റുമാലിൽ, സെക്രട്ടറി ജോജി തോമസ്​ എന്നിവരും പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story