Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗരയുടെ സബ്സിഡി പദ്ധതി...

സൗരയുടെ സബ്സിഡി പദ്ധതി രണ്ടാംഘട്ടം റാന്നിയിൽ തുടങ്ങി

text_fields
bookmark_border
സൗരയുടെ സബ്സിഡി പദ്ധതി രണ്ടാംഘട്ടം റാന്നിയിൽ തുടങ്ങി
cancel
റാന്നി: സൗരോർജ നിലയങ്ങളിൽനിന്ന്​ 1000 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽ​പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ കേരള മിഷനിൽ പ്രഖ്യാപിച്ച സുപ്രധാന പദ്ധതിയായ 'സൗര'യുടെ സബ്​സിഡി പദ്ധതി റാന്നിയില്‍ തുടങ്ങി. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്​സിഡിയോടുകൂടി പുരകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കഴിയുന്ന പദ്ധതിയാണ് സൗര. സബ്സിഡിയോടെ 250 മെഗാവാട്ട് വരെയുള്ള സൗരോർജനിലയം സ്ഥാപിക്കാനുള്ള കേന്ദ്ര അനുമതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച നാല്​ നിലയങ്ങൾ ഉൾപ്പെടെ 27 നിലയങ്ങൾ ഇതിനകംതന്നെ പത്തനംതിട്ട സർക്കിൾ കീഴിൽ തുടക്കംകുറിച്ചു. റാന്നി നോർത്ത് ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ കരികുളം സ്വദേശി സുരേഷ് കുമാറി‍ൻെറ വീടി‍ൻെറ റൂഫ് ടോപ്പില്‍ ടാറ്റ പവർ സോളാർ സ്ഥാപിച്ച 4.6 കിലോവാട്ട് സോളാർ നിലയമാണ് കമീഷൻ ചെയ്തത്. അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ സ്വിച്ഓൺ നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽ കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എന്‍. പ്രസാദ്, എക്സിക്യൂട്ടിവ് എജിനീയർ ആര്‍. ബിജുരാജ്, എ.ഇ.ഇ ഷെറി ഫിലിപ്, അസി. എൻജിനീയർമാരായ ബിനോ തോമസ്, ജയപ്രകാശ്, ആലിച്ചൻ ആറൊന്നിൽ, പഴവങ്ങാടി പഞ്ചായത്ത്​ അംഗങ്ങളായ അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ് എന്നിവർ സംസാരിച്ചു. ptl rni _1 solar photo: 'സൗര'യുടെ സൗരോർജ സബ്​സിഡി പദ്ധതി പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story