Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ നിർത്തി...

കാർ നിർത്തി കനാലി​ലേക്ക്​ ചാടി റോബിനും സിജോയും

text_fields
bookmark_border
കാർ നിർത്തി കനാലി​ലേക്ക്​ ചാടി റോബിനും സിജോയും
cancel
അടൂർ: കാർ യാത്രികരായ റോബിനും സിജോയും അപകടം കണ്ട് സ്വന്തം തിരക്കുമറന്ന്​ കാർ നിർത്തി കനാലിൽ ചാടി രക്ഷപ്പെടുത്തിയത് നാലുപേരെ. അടൂർ കരുവാറ്റ ജങ്ഷനിൽ കനാലിലൂടെ കാർ ഒഴുകി വരുന്നത് കണ്ടാണ് മുൻ സൈനികൻ അടൂർ പേരങ്ങാട്ട് റോബിൻ, മണക്കാല സിജോ ഭവൻ സിജോ ഉൾപ്പെടെയുള്ളവർ ആദ്യം കനാലിലേക്ക് എടുത്ത് ചാടിയത്. സൈന്യത്തിൽനിന്ന് ലഭിച്ച പരിശീലനം റോബിന് രക്ഷാപ്രവർത്തനത്തിന് തുണയായി. കുത്തിയൊഴുകി വരുന്ന വെള്ളത്തിൽ ഒഴുക്കിനെതിരെ കിടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്​നിരക്ഷ സേനാംഗങ്ങൾ വടവും മറ്റ് ക്രമീകരണങ്ങളുമായി ഒപ്പം ചേർന്നതോടെയാണ് കാറിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തിയത്. റോബി‍ൻെറ പിതാവിനെ അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയപ്പോഴാണ് കാർ ഒഴുകിവരുന്നത്​ കണ്ടത്. ഇതോടെ ഇവർ സഞ്ചരിച്ച കാർ ഒതുക്കിയിട്ട് കനാലിലേക്ക്​ ചാടുകയായിരുന്നു. ശക്തമായ ഒഴുക്ക് പലപ്പോഴും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. PTL ADR Accidentside രക്ഷാപ്രവർത്തനം നടത്തിയ റോബിനും സിജോയും വിവരങ്ങൾ പങ്കുവെക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story