Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:36 AM IST Updated On
date_range 10 Feb 2022 5:36 AM ISTഎം.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി
text_fieldsbookmark_border
മല്ലപ്പള്ളി: കർണാടകയിലെ കാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥിനികൾക്ക് പഠനം നിഷേധിക്കുന്നതിനെതിരെ രാജ്യ വ്യാപകമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ചുങ്കപ്പാറയിൽ സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്തു. അൽത്താഫ് സുബൈർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫിറോസ് ഖാൻ വായ്പൂര് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ, മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയംഗം അസീസ് ചുങ്കപ്പാറ, എം.എസ്. ഷാജഹാൻ, യൂത്ത് ലീഗ് ജില്ല ട്രഷറർ ജാഫർ ഖാൻ, റിയാസ്, അൻസിൽ ഹസൻ, ഫൈസൽ സുൽത്താൻ, മുഹമ്മദ് അഫ്‌സൽ, ആദിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: എം.എസ്.എഫിന്റെ നേതൃത്വത്തിൽ ചുങ്കപ്പാറയിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
