Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:35 AM IST Updated On
date_range 10 Feb 2022 5:35 AM ISTസ്ത്രീപീഡനങ്ങള്‍ വർധിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല -ജെബി മേത്തര്‍
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാനത്ത് നിത്യേന സ്ത്രീപീഡനങ്ങള്‍ വർധിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തര്‍. ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ആറന്മുള മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മിക്ക പീഡനങ്ങളുടെയും പ്രതിസ്ഥാനത്ത് സി.പി.എം പ്രവര്‍ത്തകരാണ്. പൊലീസും കോടതിയും പാര്‍ട്ടിയാണെന്ന നിലപാടാണ് ഇപ്പോഴുമെന്നും അവർ പറഞ്ഞു. മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മേഖല സമ്മേളനങ്ങള്‍ നടത്തി. രാവിലെ അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തിലും ഉച്ചക്ക് ആറന്മുളയിലേത് ഡി.സി.സിയിലും നടത്തി. ജില്ല പ്രസിഡന്‍റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, സംസ്ഥാന ഭാരവാഹികളായ ലാലി ജോണ്‍, സുധ നായര്‍, രജനി പ്രദീപ്, ഗീത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറുപ്പ്: PTL45dcc മഹിള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ആറന്മുള മേഖല സമ്മേളനം പത്തനംതിട്ട ഡി.സി.സിയില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അജെബി മേത്തര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story