Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:32 AM IST Updated On
date_range 10 Feb 2022 5:32 AM ISTപ്രതികരണം എം.എൽ.എയും ചെയർമാനും ശീതസമരത്തിൽ
text_fieldsbookmark_border
പത്തനംതിട്ട: നഗരസഭ പ്രദേശത്ത് കുടിവെള്ള ക്ഷാമംരൂക്ഷമായിട്ടും ഒരു പരിഹാരവും കണ്ടെത്താൻ ജല അതോറിറ്റിക്കും നഗരസഭക്കും കഴിയുന്നില്ല. എട്ടുമാസമായി നഗരസഭ പ്രദേശത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും രൂക്ഷമായ കൂടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. പാമ്പൂരിപ്പാറയിൽ ടാങ്കിലെ പണികൾ നടക്കുന്നുവെന്ന കാരണമായിരുന്നു പറഞ്ഞത്. എന്നാൽ, പണികൾ പൂർത്തിയായിട്ടും പ്രശ്നം പരിഹാരിക്കാൻ കഴിയുന്നില്ല. സ്ഥലം എം.എൽ.എയും ചെയർമാനും തമ്മിലുള്ള ശീതസമരവും കുടിവെള്ള പ്രശ്നത്തിന് പ്രധാന കാരണമായിട്ടുണ്ട്. ജില്ല ആസ്ഥാനത്ത് മന്ത്രി ഉണ്ടായിട്ടും കാര്യമില്ല. പല സ്ഥലത്തും പൈപ്പ് പൊട്ടിവെള്ളം പാഴാകുകയാണ്. പൊട്ടിയ പൈപ്പുകളിൽകൂടി മലിനജലം ഒഴുകി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. നാട്ടുകാർ പരാതി പറയാൻ വിളിച്ചാൽ ജീവനക്കാർ ഫോൺ എടുക്കാൻപോലും തയാറല്ല. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും. photo... അഡ്വ. എ. സുരേഷ് കുമാർ, മുൻ നഗരസഭ ചെയർമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
