Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:44 AM IST Updated On
date_range 9 Feb 2022 5:44 AM ISTചട്ടമ്പിസ്വാമികൾ ഹിന്ദുമതത്തിന്‍റെ നവീകരണത്തിന് വലിയ ഇടപെടൽ നടത്തി -മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
പത്തനംതിട്ട: ആത്മീയ ആചാര്യന്മാർ മാത്രമായിരുന്നില്ല ഹിന്ദു മതത്തിന്‍റെ നവീകരണത്തിൽ വലിയ ഇടപെടൽ നടത്തിയ ആളാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമി എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ 'വന്ദേ വിദ്യാധിരാജം' പേരിൽ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിഭജിക്കുന്ന ഒന്നിനോടും ചട്ടമ്പിസ്വാമി യോജിച്ചിരുന്നില്ല. വെള്ളവും വെളിച്ചവും പോലെ വിദ്യാഭ്യാസവും ആവശ്യമാണെന്ന് ചട്ടമ്പി സ്വാമി ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. ഇന്ന് ചട്ടമ്പി സ്വാമി ഉണ്ടായിരുന്നെങ്കിൽ സങ്കുചിത താലപര്യങ്ങൾക്കെതിരെ പ്രതികരിച്ചേനെ. എല്ലാവരെയും തുല്യരായി കാണാൻ കഴിയുന്ന ദർശനത്തിന് ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്. ചട്ടമ്പിസ്വാമിയെ പഠിക്കാനും മനസ്സിലാക്കാനും ചട്ടമ്പിസ്വാമികളുടെ പേരിൽ സാംസ്കാരിക സമുച്ചയം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു. ശങ്കരാചാര്യർക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദാർശനികനാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമിയെന്ന് സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തിയ മാർഗദർശക മണ്ഡലം സംസ്ഥാന കാര്യദർശി സദ്സ്വരൂപാനന്ദ പറഞ്ഞു. ക്രിസ്തുമതത്തെ വിമർശിച്ചതോടൊപ്പം ക്രിസ്തുമത സാരം എന്തെന്ന് വ്യക്തമാക്കുന്ന പുസ്തകവും അദ്ദേഹം രചിച്ചു. കലഹമായിരുന്നില്ല ജനങ്ങൾ വിശ്വാസത്തിന്‍റെ പേരിൽ പറ്റിക്കപ്പെടാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. അറിവിനെ ബഹുമാനിക്കുന്ന സമൂഹത്തിന് പകരം കക്ഷി രാഷ്ട്രീയത്തെ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് അപചയമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം PTL 14 SAJI അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിലെ സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story