Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപീഡനക്കേസിൽ യുവാവ്​...

പീഡനക്കേസിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊരട്ടി കുറുവാമൊഴി ചെഞ്ചേരിൽ വീട്ടിൽ വിഷ്ണുവാണ്​ (23) അറസ്റ്റിലായത്. സ്കൂളിൽ പോയ പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കൾ തിങ്കളാഴ്ച പരാതി നൽകുകയായിരുന്നു. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടാങ്ങലിൽ പടയണി നടക്കുന്ന സ്ഥലത്തുനിന്ന്​ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. വിഷ്ണുവിനെ തിരക്കി പെൺകുട്ടി കൊരട്ടിയിലെത്തുകയും ഇരുവരും പരുന്തുംപാറയിൽ പോയി കറങ്ങിയ ശേഷം കോട്ടാങ്ങലിൽ എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story