Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജലവിതരണം നടത്താൻ നഗരസഭ...

ജലവിതരണം നടത്താൻ നഗരസഭ നടപടി തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: നഗരത്തിന്‍റെ പല ഭാഗങ്ങളിലും കുടിവെള്ളക്കാമം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നഗരസഭ കൗൺസിലിൽ ആവശ്യം. നഗരസഭ മുൻകൈയെടുത്ത് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ വെള്ളമെത്തിക്കണമെന്നും ചർച്ചകൾക്ക് തുടക്കമിട്ട നഗരസഭ പ്രതിപക്ഷനേതാവ് കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. ജലക്ഷാമം പരിഹരിക്കുന്നതിന് നഗരസഭ അധ്യക്ഷൻ വിളിച്ചുചേർത്ത യോഗത്തിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും പങ്കെടുപ്പിക്കാതിരുന്ന വാട്ടർ അതോറിറ്റി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുവാൻ നഗരസഭ ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും സർക്കാറിന്‍റെ അനുമതി അടിയന്തരമായി ലഭ്യമാകുവാൻ ഇടപെടൽ ഉണ്ടാകുമെന്നും മറുപടിയായി നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു. നഗരത്തിലെ അനധികൃത നിർമാണം, മാലിന്യം വലിച്ചെറിയൽ എന്നിവക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യം ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തെ ഇറച്ചിക്കടകളടക്കമുള്ളവയുടെ ലേല നടപടി ആരംഭിക്കുന്നതിനും കൗൺസിൽ അനുമതി നൽകി. അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാർ, കെ.ആർ. അജിത്കുമാർ, അഡ്വ. റോഷൻ നായർ, പി.കെ. അനീഷ്, റോസ്​ലിൻ സന്തോഷ്, സി.കെ. അർജുനൻ , സിന്ധു അനിൽ, ആനി സജി, എം.സി. ഷരീഫ്, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story