Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:42 AM IST Updated On
date_range 8 Feb 2022 5:42 AM ISTലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ക്ഷേത്രത്തിന് കൈമാറി കുടുംബം
text_fieldsbookmark_border
അടൂർ: ലക്ഷങ്ങൾ വിലവരുന്ന ഭൂമി ക്ഷേത്രത്തിന് സൗജന്യമായി കൈമാറി ചൂരക്കോട് പറങ്കിമാംവിളയിൽ ഗീത സുന്ദരേശനും കുടുംബവും. 10 സെന്‍റ് ഭൂമിയാണ് ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിന് ഇവർ നൽകിയത്. ക്ഷേത്രത്തിനോട് ചേർന്ന വസ്തുവാണിത്. ക്ഷേത്രത്തിൽ നടക്കുന്ന നവാഹയജ്ഞത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പ്രമാണം കൈമാറിയത്. ഭർത്താവ് സുന്ദരേശനും മകൾ ശ്രീദേവിക്കുമൊപ്പം മുംബൈയിലാണ് ഗീത സുന്ദരേശൻ താമസിക്കുന്നത്. സ്ഥലത്തിന് ഇപ്പോഴത്തെ വില അനുസരിച്ച് സെന്‍റിന് ഒന്നരലക്ഷം രൂപ വരുമെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ക്ഷേത്രത്തിന്‍റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള കെട്ടിടം പണിക്ക് ഈ സ്ഥലം ഉപയോഗിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ക്ഷേത്രമാണ് ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം. നിരവധി പേർക്ക് ചികിത്സധനസഹായവും പഠന സൗകര്യങ്ങളും ക്ഷേത്രംവക ചെയ്തുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story