Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആറന്മുള...

ആറന്മുള ക്ഷേത്രത്തിനുള്ളിൽ മദ്യപിച്ചെന്ന്; ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

text_fields
bookmark_border
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആറാട്ട് ദിവസം വൈകീട്ട് ക്ഷേത്രത്തിനുള്ളിൽ മദ്യപിച്ചെന്ന പരാതിയിൽ മൂന്ന് ജീവനക്കാർക്ക് തിരുവിതാകൂർ ദേവസ്വം ബോർഡ്​ കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്ഷേത്രത്തിലെ നാഗസ്വരം, തകിൽ, തിമില എന്നിവ വായിക്കുന്ന ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്​. ദേവസ്വം അസി. കമീഷണറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തതായാണ് വിവരം. തുടർന്നാണ്​ കാരണംകാണിക്കൽ നോട്ടീസ്​ നൽകിയത്​. ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത് സമയത്താണ് സംഭവമുണ്ടായത്​. ഈ സമയത്ത് തിരുവാഭരണം കമീഷണർ, അസി. കമീഷണർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ആറാട്ടിനുണ്ടായിരുന്ന മലയാലപ്പുഴ ക്ഷേത്രത്തിൽ ജോലിചെയ്യുന്ന ജീവനക്കാരൻ ഇവർക്ക് മുന്നിൽ ലക്കുകെട്ട് കുഴഞ്ഞുവീണിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെയാണ്​ ദേവസ്വം ബോർഡ്​ നടപടി തുടങ്ങിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story