Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനാരങ്ങാനത്ത്​...

നാരങ്ങാനത്ത്​ കാട്ടുപന്നി ശല്യം; വലഞ്ഞ്​ കർഷകർ

text_fields
bookmark_border
നാരങ്ങാനം: നാരങ്ങാനം തെക്കേഭാഗം, കക്കണ്ണി, മടുക്കേകുന്ന് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഇതോടെ കൃഷിചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി കർഷകർക്ക്‌. വാഴ, കപ്പ, കിഴങ്ങുവർഗങ്ങൾ, നെല്ല്, പച്ചക്കറികൾ ഇവയെല്ലാം പന്നികൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നാരങ്ങാനം വെസ്റ്റ് പടിഞ്ഞാറേ പുന്നോൺ രാജൻ കൃഷിചെയ്തിരുന്ന 40 ഏത്തവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വെട്ടിമൂട്ടിൽ ശശിയുടെ 10 വാഴയും വെട്ടിമൂട്ടിൽ ജോർജ്കുട്ടിയുടെ നെൽകൃഷിയും പന്നികൾ നശിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനംവകുപ്പും അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കൃഷിക്കാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ, റാന്നി ഡി.എഫ്.ഒ, കലക്ടർ, എം.എൽ.എ, മന്ത്രിമാർ തുടങ്ങിയ എല്ലാവർക്കും നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന്​ കർഷകർ പറയുന്നു. ഇതേതുടർന്ന് കർഷകരുടെ നേതൃത്വത്തിൽ സമരവും നടത്തി. ഉപദ്രവകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാർക്ക് സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും നാരങ്ങാനത്ത് ഒന്നും നടന്നില്ല. ഷൂട്ടർമാരെ കണ്ടെത്തുന്നതിനും അവർക്ക്​ അനുമതി നേടിക്കൊടുക്കുന്നതിനും അധികൃതർ ആരും ഒന്നും ചെയ്തില്ല. നാളുകളായി പന്നിശല്യം തുടരുന്നതിനാൽ കാർഷികഗ്രാമമായ നാരങ്ങാനത്ത് പലരും കൃഷി അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story