Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശാസ്ത്രബോധം...

ശാസ്ത്രബോധം അടിസ്ഥാനമാക്കി ജാഗ്രതയോടെയുള്ള ജീവിതം പുലർത്തണം -സ്വാമി ചിദാനന്ദപുരി

text_fields
bookmark_border
കോഴഞ്ചേരി: ശാസ്ത്രബോധങ്ങള്‍ അടിസ്ഥാനമാക്കി ജാഗ്രതയോടെയുള്ള ജീവിതമാണ് പുലര്‍ത്തേണ്ടതെന്ന്​ കുളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ മാര്‍ഗദര്‍ശന സഭയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ ആചരണത്തിന്‍റെയും പിന്നിലുള്ളത് തിരിച്ചറിയാന്‍ കഴിയണം. ധര്‍മ വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ശബരിമലയില്‍ ഇതാണ് സംഭവിച്ചത്. വൈദികമായ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ആചരിക്കേണ്ടതാണ് ധര്‍മം. ഒരു ആശയം മറ്റൊരു ആശയത്തെ നിന്ദിക്കാതെ പരസ്പര ആദരവോടെ ജീവിക്കാന്‍ കഴിയണം. സെക്കുലര്‍ സര്‍ക്കാറുകള്‍ ആചാരങ്ങളിലേക്ക് കടന്നുകയറുന്നത് ആശാസ്യമല്ല. പാദപൂജ ചെയ്യുന്നത് തെറ്റാണെന്ന് സെക്കുലര്‍ സര്‍ക്കാറുകളാണോ പറയേണ്ടത്. ആചാരങ്ങളിലും വിശ്വാസത്തിലും കടന്നുകയറുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. സീമ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ധര്‍മരക്ഷക്ക്​ കുടുംബവും രാഷ്ര്ടവും എന്ന വിഷയത്തിലും ഡോ. ടി.എസ്. വിജയന്‍ കാരുമാത്ര ധര്‍മരക്ഷക്ക്​ കുലദൈവങ്ങളും ക്ഷേത്രവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ചിത്രം PTL 10 CONVENTION അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിൽ മാര്‍ഗദര്‍ശന സഭയില്‍ കുളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷപ്രസംഗം നടത്തുന്നു ........................ സത്യത്തിന്‍റെയും ധർമത്തിന്‍റെയും പ്രപഞ്ചം സൃഷ്ടിക്കാൻ കഴിയണം -ഫാ. മോഹൻ ജോസഫ് പത്തനംതിട്ട: നീതിരഹിതവും ദൈവഹിതമല്ലാത്തതുമായ പ്രവൃത്തികളെ ആത്മീയാടിസ്ഥാനത്തിൽ പോരാടി തോൽപിക്കാനും സത്യത്തിന്‍റെയും നീതിയുടെയും ധർമത്തിന്‍റെയും പ്രപഞ്ചം സൃഷ്ടിക്കാനും കഴിയണമെന്ന്​ മലങ്കര ഓർത്തഡോക്​സ്‌ സഭ പബ്ലിക് റിലേഷൻസ് ഓഫിസർ ഫാ. മോഹൻ ജോസഫ് പറഞ്ഞു. 105ആമത് മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷന്‍റെ വി മൂന്ന് നോമ്പ് ആരംഭദിനത്തിൽ മാക്കാംകുന്ന് സെന്‍റ്​ സ്റ്റീഫൻസ് കത്തീഡ്രലിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്​സ്‌ സഭ ബാംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഭിം അധ്യക്ഷതവഹിച്ചു. അഭി കുര്യാക്കോസ് മാർ ക്ലിമ്മിസ് അനുഗ്രഹ സന്ദേശം നൽകി. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി.വർഗീസ് എന്നിവർ സംസാരിച്ചു. ചിത്രം PTL 11 ORTHODOX മധ്യതിരുവിതാംകൂർ ഓർത്തഡോക്​സ്‌ കൺവെൻഷന്‍റെ വി മൂന്ന് നോമ്പ് ആരംഭദിനത്തിൽ മലങ്കര ഓർത്തഡോക്​സ്‌ സഭ പബ്ലിക് റിലേഷൻസ് ഓഫിസർ ഫാ. മോഹൻ ജോസഫ് മുഖ്യസന്ദേശം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story