Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ള-നീർത്തട...

കുടിവെള്ള-നീർത്തട പദ്ധതികൾ വേണമെന്ന് ആവശ്യം

text_fields
bookmark_border
കുടിവെള്ള-നീർത്തട പദ്ധതികൾ വേണമെന്ന് ആവശ്യം
cancel
അടൂര്‍: പഴകുളം വലിയകുളം ഉപയോഗയോഗ്യമാക്കാതെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതർ. കായംകുളം-പത്തനാപുരം സംസ്ഥാന പാതക്കരികിൽ പഴകുളം ജങ്ഷനും പാസ് ജങ്ഷനും ഇടയിലാണ് വലിയകുളം. സംരക്ഷണഭിത്തികളും പടവുകളും ഇടിഞ്ഞ് കുളം കാടുകയറി മാലിന്യകേന്ദ്രമായി. കുളം കേന്ദ്രമാക്കി നടപ്പാക്കിയ പയ്യനല്ലൂര്‍ നീര്‍ത്തട പദ്ധതി പ്രയോജനകരമാക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. പശ്ചിമഘട്ടവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച് 2004 ജനുവരി 28ന് ജില്ല പഞ്ചായത്ത് പ്രസിഡന്റാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കാര്‍ഷികഗ്രാമമായ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി, പച്ചക്കറി, കിഴങ്ങുവര്‍ഗ വിളകള്‍ തുടങ്ങിയവക്ക് ജലസേചനം നടത്തുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു പദ്ധതി. പായലും ചളിയും നിറഞ്ഞ കുളത്തില്‍നിന്ന് വന്മേലില്‍ ഏലാതോട്ടിലേക്ക് വെള്ളമൊഴുകുന്ന ഇരുമ്പുഷട്ടറുകള്‍ തുരുമ്പെടുത്ത് നശിച്ചു. ചിറയിലെ പടിക്കെട്ടും ഭാഗികമായി തകര്‍ന്നു. അറവുമാലിന്യമടക്കം കുളത്തില്‍ തള്ളുന്നുണ്ട്. വന്മേലില്‍ ഏലാതോടും കാടുകയറി ചളിനിറഞ്ഞ നിലയിലാണ്. വാട്ടര്‍ഷെഡ് പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് കുളം ശുചീകരിച്ചത് നാലുതവണ മാത്രം. കായംകുളം-പുനലൂര്‍ സംസ്ഥാന പാതക്കരികിലെ ഈ ജലസ്രോതസ്സിനെ അധികൃതര്‍ അവഗണിക്കുമ്പോള്‍ ഗ്രാമവാസികൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കുളം ഉപയോഗപ്പെടുത്തി കുടിവെള്ള പദ്ധതി നടപ്പാക്കാനും കഴിയും. PTL ADR Pond 1. പഴകുളത്ത് കാടുകയറി നശിക്കുന്ന വലിയകുളം 2. പയ്യനല്ലൂർ നീർത്തട പദ്ധതിയുടെ ഷട്ടർ നശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story