Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:33 AM IST Updated On
date_range 8 Feb 2022 5:33 AM ISTനാലമ്പല മേല്‍കൂര നിര്‍മാണം തുടങ്ങി
text_fieldsbookmark_border
കോഴഞ്ചേരി: പൂവത്തൂര്‍ കവലയില്‍ ഭഗവതി ക്ഷേത്രത്തിന്റെ . തിങ്കളാഴ്ച രാവിലെ 9.30ന് ക്ഷേത്ര മേല്‍ശാന്തി ഓച്ചിറ വലിയകുളങ്ങര ഇല്ലിക്കാട്ടുമഠം വിനയന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഉത്തരം സ്ഥാപിക്കുന്നതിനുള്ള ഉരുപ്പടികള്‍ പൂജിച്ച് മുഖ്യ ശില്‍പിക്ക് കൈമാറി. പ്രസിഡന്റ് പ്രസന്നന്‍ പനന്താനത്ത്, സെക്രട്ടറി മുരളീധരന്‍ പിള്ള പാറയില്‍, ട്രഷറര്‍ ചന്ദ്രശേഖരന്‍ പിള്ള മേലേത്ത് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ................... വാക്-ഇന്‍ ഇന്റര്‍വ്യൂ പത്തനംതിട്ട: വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.ടി.ഐ/ഡിപ്ലോമയാണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/ തതുല്യം, ഐ.ടി.ഐ/ഡിപ്ലോമ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച 10.30ന് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. ........................ വാക്-ഇന്‍ ഇന്റര്‍വ്യൂ പത്തനംതിട്ട: തുമ്പമണ്‍ സി.എച്ച്.സിയുടെ ചുമതലയിലുള്ള പ്രൈമറി പാലിയേറ്റിവ് കെയര്‍ പ്രോഗ്രാമിന് ഉപയോഗിക്കാന്‍ നിർദേശിച്ചിരിക്കുന്ന വാഹനമായ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താൽക്കാലിക നിയമനം. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആൻഡ് ബാഡ്ജ് (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി: 23നും 35നും മധ്യേ. വാക്-ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന് രാവിലെ 11ന് തുമ്പമണ്‍ സി.എച്ച്.സിയില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story