Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:33 AM IST Updated On
date_range 8 Feb 2022 5:33 AM ISTസംരക്ഷണഭിത്തിയില്ലാത്ത കനാൽ അപകടഭീഷണി
text_fieldsbookmark_border
വടശ്ശേരിക്കര: സംരക്ഷണ ഭിത്തിയില്ലാത്ത കനാൽ അപകടഭീഷണി ഉയർത്തുന്നു. വടശ്ശേരിക്കര ഒളികല്ല് റോഡിലെ പുന്നമൂട്ടിൽ പടിയിലാണ് പമ്പാ ജലസേചന പദ്ധതിയുടെ കനാലിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണി ഉയർത്തുന്നത്. വേനലായതോടെ ഏതുസമയവും നിറഞ്ഞൊഴുകുന്ന കനാലിന്‍റെ തീരവും ഒളികല്ല് റോഡും തമ്മിൽ സമാന്തരമായാണ് കടന്നുപോകുന്നത്. വീതികുറഞ്ഞ റോഡും പുന്നമൂട്ടിൽപടിയിലെ വളവും കാരണം ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒളികല്ല് ആദിവാസി സെറ്റിൽമെന്‍റെ് കോളനിയിലേതുൾപ്പെടെ നൂറുകണക്കിന് നാട്ടുകാരും വിദ്യാർഥികളും സ്‌കൂൾ വണ്ടികളുമൊക്കെ ദിവസവും കടന്നുപോകുന്ന റോഡാണിത്. പഞ്ചായത്ത് മുൻകൈയെടുത്ത് റോഡിനും കനാലിനുമിടക്ക് താൽക്കാലിക വേലിയെങ്കിലും കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
