Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:33 AM IST Updated On
date_range 8 Feb 2022 5:33 AM ISTവായ്പൂരിലെ കൊടുംവളവുകൾ അപകടഭീഷണിയാകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡിലെ വായ്പ്പൂര് ബസ് സ്റ്റാൻഡിന് മുൻവശത്തെ കൊടുംവളവ് അപകടഭീഷണി ഉയർത്തുന്നു. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്. ബസ് സ്റ്റാൻഡ് ജങ്ഷൻ മുതൽ വായ്പ്പൂര് വരെ നാല് കൊടുംവളവുകളാണുള്ളത്. ബസ് സ്റ്റാൻഡിന് സമീപത്തെ വളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻപോലും കഴിയാത്ത സ്ഥിതിയാണ്. കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി നടക്കുന്നത്. റോഡിന്‍റെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എടുക്കുമ്പോൾ ഇരുവശത്തും വളവായതിനാൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നത് അടുത്തെത്തുമ്പോഴാണ്. പ്രദേശത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story