Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:43 AM IST Updated On
date_range 7 Feb 2022 5:43 AM ISTമധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷന് തുടക്കമായി
text_fieldsbookmark_border
പത്തനംതിട്ട: പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തോട് ചേർന്ന് നടക്കാൻ കഴിയണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത പറഞ്ഞു. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്‍റെ 105ാം സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി ആന്‍റണി രാജു മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗീസ് എന്നിവർ സംസാരിച്ചു. വി. അഞ്ചിന്മേൽ കുർബാനക്ക് സുൽത്താൻബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് നേതൃത്വം നൽകി. തിങ്കളാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സുവിശേഷ സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ പബ്ലിക് റിലേഷൻ ഓഫിസർ ഫാ. മോഹൻ ജോസഫ് വചനശുശ്രൂഷക്ക് നേതൃത്വം നൽകും. ചിത്രംPTL 16 ORTHODOX മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷൻ മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story