Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:40 AM IST Updated On
date_range 7 Feb 2022 5:40 AM ISTകഞ്ചാവ് വ്യാപാരം: മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ പൊലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു. കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്ന് യുവാക്കളെ ഞായറാഴ്ച പൊലീസിന്‍റെ ഡാൻസാഫ് ടീം പിടികൂടി. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏഴംകുളം എംസൺ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് യുവാക്കൾ കുടുങ്ങിയത്. അടൂർ പറക്കോട് സുകൈർ മൻസിലിൽ അജ്മൽ (26), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞോറ് വയല തോട്ടിറമ്പിൽ മുനീർ (24), ഏഴംകുളം അറുകോലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴേതിൽ അർഷാദ് (24) എന്നിവരാണ് പിടിയിലായത്. മുറിയിലെ മെത്തക്കടിയിൽ പ്ലാസ്റ്റിക് കവറിൽ 30 പൊതികളിലായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 103 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലോഡ്ജിലെ 46 എ മുറി കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നുവെന്ന വിവരത്തെതുടർന്ന് പൊലീസ് ലോഡ്ജ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാജീവ് എന്നയാളുടെ ലോറിയിലെ ജീവക്കാരാണെന്നാണ് യൂവാക്കൾ പൊലീസിനോട് പറഞ്ഞത്. ഇയാൾ ഇവർക്ക് താമസിക്കാൻ എടുത്തുകൊടുത്തതാണ് മുറി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ചിത്രം PTL 13 Ajmal അജ്മൽ (26) PTL 14 Muneer മുനീർ (24) PTL 15 Arshad അർഷാദ് (24)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story