Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:40 AM IST Updated On
date_range 7 Feb 2022 5:40 AM ISTകോട്ടയം-കോഴഞ്ചേരി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം സി.എസ്.ഐ പള്ളിക്കുസമീപം നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടു. സമീപത്തെ പുരയിടത്തിലെ മരത്തിൽ ഇടിച്ചുനിന്നതിനാൽ ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്ക് സമീപത്തെ കൊടുംവളവിൽ കാർ അപകടത്തിൽപെട്ടിരുന്നു. വർഷങ്ങളായി ഇവിടെ അപകടങ്ങൾ തുടരുമ്പോഴും പരിഹാരം ഉണ്ടാക്കാനുള്ള നടപടിയുണ്ടാകുന്നില്ല. നിത്യവും വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്നുണ്ട്. ഭാഗ്യം കൊണ്ടാണ് കാര്യമായ പരിക്കുകൾ കൂടാതെ യാത്രക്കാർ രക്ഷപ്പെടുന്നത്. കെ.എസ്.ആർ.ടി.സിക്ക് സമീപം കൊടുംവളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ അമിത വേഗതയും കൂടാതെ രണ്ട് വലിയ വാഹനങ്ങൾ ഒന്നിച്ചെത്തിയാലും അപകടം ഉറപ്പാണ്. ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. വലിയ പാലം മുതൽ സി.എം.എസ് ഹൈസ്കൂൾ പടി വരെ ഉണ്ടാകുന്ന അപകട പരമ്പര യാത്രക്കാരെ ആശങ്കയിലാക്കുകയാണ്. അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: കോട്ടയം-കോഴഞ്ചേരി റോഡിൽ സംസ്ഥാന പാതയിൽ സി.എസ്.ഐ പള്ളിക്കുസമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുനിന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
