Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:38 AM IST Updated On
date_range 7 Feb 2022 5:38 AM ISTസംരക്ഷണം ഇല്ലാതെ സ്റ്റാളുകൾ നശിക്കുന്നു
text_fieldsbookmark_border
വടശ്ശേരിക്കര: മഹാപ്രളയത്തിനുശേഷം വടശ്ശേരിക്കര ചന്തയിലെ വിപണന സ്റ്റാളുകൾ കച്ചവടക്കാരില്ലാതെ കാടുകയറി നശിക്കുന്നു. തെരുവുനായ്ക്കളുടെ താവളമായി മാറിയ സ്റ്റാളുകൾ പുനരുദ്ധരിക്കുവാൻ മാറിവന്ന ഭരണസമിതിയും മുൻകൈ എടുക്കുന്നില്ല. ഒരുകാലത്തു പ്രധാന വിപണന കേന്ദ്രമായിരുന്ന വടശ്ശേരിക്കര മാർക്കറ്റ് സംരക്ഷിക്കാൻ ആളില്ലാതായതോടെ കച്ചവടക്കാർ ടൗണും പരിസരവും കൈയടക്കിയ നിലയിലാണ്. പേരിനൊരു മാംസ വിപണന സ്റ്റാൾ മാത്രം പ്രവർത്തിക്കുന്ന മാർക്കറ്റിനുള്ളിൽ നാട്ടുകാർ പോലും കയറാതെയായി. പച്ചക്കറിക്കടകളും മത്സ്യ സ്റ്റാളുമൊക്കെ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് പ്രളയത്തിനുശേഷം പുനരുദ്ധരിക്കുകയോ വിപണിക്കായി തുറന്നുകൊടുക്കുകയോ ചെയ്തിട്ടില്ല. ടൗണിനോട് ചേർന്ന് തുറന്ന മത്സ്യ സ്റ്റാളുകൾ വന്നതോടെ മാർക്കറ്റിനുള്ളിൽ കച്ചവടക്കാകർക്കും താൽപര്യമില്ല. തിരക്കേറിയ വടശ്ശേരിക്കര മാർക്കറ്റിനു നടുക്ക് മാലിന്യ സംസ്കരണ യന്ത്രം വന്നതോടെയാണ് കച്ചവടക്കാർ ഒഴിഞ്ഞുപോകാൻ തുടങ്ങിയത്.ഇവിടെ കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂന വടശ്ശേരിക്കര ടൗണിനുതന്നെ വലിയ ബാധ്യതയാണ് . പ്രളയത്തിൽ മാർക്കറ്റ് പൂർണമായി മുങ്ങിയതോടെ വടശ്ശേരിക്കരയിലെ പ്രധാന റോഡിലും സമാന്തര പാതയിലുമാണ് ചന്തയും കച്ചവടസ്ഥാപങ്ങളും. സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച സ്റ്റാളുകളാണ് നശിച്ചുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
