Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:35 AM IST Updated On
date_range 7 Feb 2022 5:35 AM ISTകയർ ഉല്‍പന്ന നിർമാണ പരിശീലന യൂനിറ്റ് തുടങ്ങി
text_fieldsbookmark_border
ചിറ്റാർ: സംസ്ഥാന കയർ ബോർഡിൻന്‍റെ സഹായത്തോടെ കയർ ഉല്‍പന്നങ്ങളുടെ നിർമാണ പരിശീലന യൂനിറ്റ് ചിറ്റാർ പഞ്ചായത്തിൽ തെക്കേക്കര വാർഡിൽ ആരംഭിച്ചു. പരിശീലന പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുക്കുന്നു. കയറും കയറുല്‍പന്നങ്ങളും അവയുടെ ഉല്‍പാദന സംസ്കരണ ഘട്ടങ്ങളില്‍ ആധുനികവത്കരിക്കുന്നതുള്പ്പെടെ മേഖലയാകെ ആധുനികവത്കരിക്കുക, ചകിരിച്ചോറിന്‍റെ ഉപയോഗത്തിലൂടെ വരുമാനമുണ്ടാക്കുക, ചകിരിനാരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ ഉല്‍പാദനം കൂട്ടുക, പാഴ്വസ്തുക്കളില്‍നിന്ന് ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് എസ്.സി, എസ്.ടി വിഭാഗത്തിലെ 20 വനിതകളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനം രണ്ടുമാസം കൊണ്ട്പൂർത്തിയാകും. ഫോട്ടോ: PTL41coir ചിറ്റാർ പഞ്ചായത്തിൽ വനിതകൾക്കുള്ള കയർ ഉൽപന്ന നിർമാണ പരിശീലനം PTL42road aranmula പ്രക്കാനം-ഇലവുംതിട്ട റോഡിലെ ഓടകളുടെ പണി പുരോഗമിക്കുന്നു (PTL65 ഫയലിലെ വാർത്തക്കുള്ള പടം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story