Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 5:29 AM IST Updated On
date_range 7 Feb 2022 5:29 AM ISTറോഡ് ഉന്നത നിലവാരത്തിൽ; പാലങ്ങൾ അപകട ഭീഷണിയിൽ
text_fieldsbookmark_border
p2 lead മഴ പെയ്താൽ റോഡിന്‍റെ പലയിടത്തും വെള്ളക്കെട്ടാണ് മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നത നിലാരത്തിൽ നിർമാണം പൂർത്തിയാക്കിയ ചാലാപ്പള്ളി-കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ പാലങ്ങൾ അപകട ഭീഷണിയിൽ. ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡും കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡും മാസങ്ങൾക്ക് മുമ്പാണ് ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയത്. റോഡിലെ കാലപ്പഴക്കം ചെന്നതും വീതികുറഞ്ഞതുമായ കലുങ്കുകൾ പൊളിച്ച് പുതിയ കലുങ്കുകളും പാലങ്ങളും പണിയുന്നതിനാണ് കരാർ. എന്നാൽ, പല കലുങ്കുകളും പാലങ്ങളും മോടിപിടിപ്പിച്ച് നിലനിർത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. ബാസ്റ്റോ റോഡിലെ ചുങ്കപ്പാറ ബസ് സ്റ്റാൻഡിന് മുൻവശത്തെ പാലവും ചെമ്പിലാക്കൽ പടിക്കലെ പാലവും പൊളിച്ചുപണിയാതെ നിലനിർത്തിയത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് കാരണമാകുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ പാലത്തിന് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിന് വിതികൂട്ടി വെള്ളയും പൂശി അതേപടി നിലനിർത്തി. അടിവശത്തെ കോൺക്രിറ്റ് ഇളകി കമ്പി തെളിഞ്ഞ് കാണുന്ന അവസ്ഥയിലാണിപ്പോൾ പാലത്തിന്‍റെ അവസ്ഥ. ചെമ്പിലാക്കൽ പടിയിലെ പാലത്തിന്‍റെ സംരക്ഷണഭിത്തികൾ ഇടിഞ്ഞ് പാലം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്‍റെ ഒരു വശത്ത് സംരക്ഷണഭിത്തിയിൽ വലിയ പ്ലാവ് മരം വളർന്നുനിൽക്കുന്നു. മറുവശത്ത് മുളക്കൂട്ടവും. പാലത്തിന്‍റെ ഇരുവശത്തെയും കൈവരികളിലെ കമ്പികൾ ദ്രവിച്ച് നശിച്ചനിലയിലുമാണ്. സംരക്ഷണഭിത്തിക്ക് ബലക്ഷയം ഉണ്ടായിട്ടും അതൊന്നും കാണാതെയാണ് അധികാരികളുടെ ഒത്താശയോടെ പാലം നിലനിർത്തി റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിൽ അപാകതയുള്ളതായി നേരത്തേ പരാതികളും ഉയർന്നിരുന്നു. എന്നാൽ, ഇതെല്ലാം നടന്നത് ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെയാണെന്ന് പറയപ്പെടുന്നു. മഴ പെയ്താൽ റോഡിന്‍റെ പലയിടത്തും വെള്ളക്കെട്ടാണ്. പലയിടത്തും ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. പല വിടുകളിലും വെള്ളം ഒഴുകിയെത്തുന്ന സ്ഥിതിയും നിലനിൽക്കുകയാണിപ്പോൾ. റോഡ് ഉയർത്തിയതോടെ വശങ്ങളിൽ താമസിക്കുന്ന വീട്ടുകാർക്ക് ഉണ്ടാകുന്ന ദുരിതങ്ങളും ഇതുവരെ മാറിയിട്ടില്ല. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ ഉയർത്തിയ റോഡിലെ പാലങ്ങൾ പലതും ഏതു നിമിഷവും തകരാവുന്ന സ്ഥിതിയാണിപ്പോൾ. ഫോട്ടോ . 1. ചാലാപ്പള്ളി-കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ ചെമ്പിലാക്കൽ പടിക്കലെ പാലത്തിന്‍റെ കൈവരികൾ ദ്രവിച്ച് നശിച്ചനിലയിൽ 2 പാലത്തിന്‍റെ സംരക്ഷണഭിത്തിയിൽ പ്ലാവ് വളർന്നുനിൽക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
