Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോട്ടാങ്ങൽ വലിയപടയണി...

കോട്ടാങ്ങൽ വലിയപടയണി ഇന്ന്

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ ക്ഷേ​ത്രത്തിലെ ചരിത്രപ്രസിദ്ധമായ വലിയപടയണി തിങ്കളാഴ്ച നടക്കും. ഞായറാഴ്ച കുളത്തൂർ കരക്കാരുടെ വലിയപടയണി നടന്നു. തിരുമുമ്പിൽ വേല, മറ്റു പടയണി ചടങ്ങുകൾ എന്നിവ കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു. വൈകീട്ട് മഠത്തിൽവേല നടക്കും. ദേവി, മഠത്തിൽ എഴുന്നള്ളി വേലകളി കാണുന്നു എന്നതിനാൽ സവിശേഷ പ്രാധാന്യം ആണ് ഇതിനുള്ളത്​. ശേഷം കിഴക്കേനടയിൽ തിരു മുമ്പിൽ വേല, തിരുമുമ്പിൽ പറ എന്നിവ നടക്കും. വലിയ പടയണി നാളുകളിൽ ദേവി തിരുമുഖം അണിഞ്ഞു സർവ ആഭരണ വിഭൂഷിത ആയി ഭക്തർക്ക്​ അനുഗ്രഹമേകുന്നു എന്നാണ്​ വിശ്വാസം. രാത്രി 12 മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതി ദത്തമായ വർണങ്ങൾ ഉപയോഗിച്ച് 101 പച്ച പാളകളിൽ ദേവീ രൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടുന്നു. തുടർന്ന് 64,32,16 പാള ഭൈരവികൾ , യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തുന്നു. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങൾ നിലവിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമത്തെ ആരോഗ്യപരമായി അവതരിപ്പിക്കുന്നു. ബാല പീഡകളിൽ നിന്നുള്ള മോചനത്തിനു പക്ഷിക്കോലം ഉത്തമം എന്ന് വിശ്വസിക്കപ്പെടുന്നു. മാർഖണ്ഡേയ ചരിതമാണ് കാലൻ കോലത്തിന്‍റെ ഇതിവൃത്തം. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും. സകല തെറ്റുകളും പൊറുത്തു അനുഗ്രഹമേകണം എന്ന പ്രാർഥനയോടെ വലിയ പടയണി സമാപിക്കും. തിങ്കളാഴ്ചഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി മത്സരപടയണിക്കു സമാപനം കുറിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story