Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി ടൗണും പരിസരവും...

റാന്നി ടൗണും പരിസരവും തെരുവുനായ്ക്കളുടെ പിടിയിൽ

text_fields
bookmark_border
റാന്നി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനങ്ങാപ്പാറ നയം കാരണം . ആക്രമണ ഭീതിയോടെയാണ് യാത്രക്കാർ. കഴിഞ്ഞ ദിവസം റാന്നി ടൗണിൽ നാലുപേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ബൈപാസ് ജങ്​ഷനിലും മാമുക്കിൽ വെച്ചുമാണ് യാത്രക്കാരെ അക്രമിച്ചത്. പഞ്ചായത്ത് നിസ്സംഗത പുലർത്തിയതിനാലാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്നാണ്​ ആക്ഷേപം. ബസ്​ സ്റ്റാൻഡിൽ പാർക്ക്​ ചെയ്യുന്ന ബസുകളുടെ അടിയിലായി കൂട്ടമായി നായ്ക്കൾ കിടക്കും. കൂടാതെ, കോളജ് റോഡ്, ബൈപാസ്, ഐത്തല റോഡ് തുടങ്ങി ടൗണിന്‍റെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി നായ്ക്കൾ അലയുന്നുണ്ട്. മുമ്പ്​ നിരവധി യാത്രക്കാർ തെരുവുനായ്ക്കളുടെ അക്രമത്തിനിരയായിട്ടുണ്ട്. തെരുവിലെ നായ്ക്കളെ പിടികൂടി വന്ധ്യംകരണശസ്ത്രക്രിയകൾക്ക് വിധേയമാക്കേണ്ട പദ്ധതി നടപ്പാക്കാത്തതിനാലാണ് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമായത്. ഇട്ടിയപ്പാറയിൽ സ്വകാര്യ ബസ്​ സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിലും യാത്രക്കാർ നായ്​ ഭീഷണി നേരിടുന്നുണ്ട്. ബസ്​ സ്റ്റാഡിന്‍റെ പിന്നിലെ വയലിലും പരിസര പ്രദേശങ്ങളിലും മത്സ്യത്തിന്റെയും കോഴിക്കടകളിലെയും മാലിന്യങ്ങൾ ഉള്ളതിനാലാണ് തെരുവുനായ്ക്കൾ ഇവിടെ കൂട്ടംകൂടാൻ കാരണം. ബസ്​ സ്റ്റാൻഡിനുപിന്നിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിനുസമീപം മാലിന്യങ്ങൾ നിക്ഷേപിക്കാൻ എത്തുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചിട്ടുണ്ടങ്കിലും കാമറ ഇല്ലാത്ത സ്ഥലങ്ങളിലാണ് ചാക്കുകളിൽ നിറച്ച മാലിന്യം രാത്രികാലങ്ങളിൽ തള്ളുന്നത്. ബസ്​ സ്റ്റാൻഡിലെ തെരുവുനായ്ക്കളെ നിന്ത്രിക്കാൻ​ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുന്നതിനൊപ്പം പഞ്ചായത്തിൽ ലൈസൻസെടുക്കാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. Ptl rni - 4 dog
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story